ഇടുക്കിയിലെ ഏലമലക്കാടുകൾ വനമായിമാറും . റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന ദിവസം 2024 മാർച്ച് 31
ഇടുക്കിജില്ലയിൽ 215,721 ഏക്കർ പ്രദേശം സി എച് ആർ ഏലം കൃഷിക്കായി പതിച്ചു നൽകിയ പ്രദേശം ഉണ്ടെന്നും 28 വില്ലേജ്‌ജുകൾ ഉൾപെടുന്നതും 5 . 5 ലക്ഷം ജനങ്ങളും താമസിക്കുന്ന ആപ്രദേശം വനാമമാണുന്നുന്നുമാണ് സംസ്ഥാന വനം വകുപ്പിന്റെ അവകാശവാദം .
ഇടുക്കി | ഇടുക്കിജില്ലയിലെ ഏലമലക്കാടുകൾ കാർഡമം ഹിൽ റിസേർവ് വനമായി മാറും . 1980 ലെ കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിൽ സുപ്രീം കോടതിയുടെ പരിഗണയിലുള്ള കേസിൽ എല്ലാ സംസ്ഥാനങ്ങളും അതാതു സംസ്ഥാനങ്ങളിലെ വന വിസ്‌തീർണ്ണം 2024 മാർച് 31 നു മുൻപ് സുപ്രീംകോടതിയിൽ സത്യവാഗ്മൂലം ഫയൽ ചെയ്യുകയും കേന്ദ്രസർക്കാർ അത് ഏപ്രിൽ 15 നകം വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നുമാണ് സുപ്രീം കോടതിയുടെ നിർദേശം .
ഇടുക്കിജില്ലയിൽ 215,721 ഏക്കർ പ്രദേശം സി എച് ആർ ഏലം കൃഷിക്കായി പതിച്ചു നൽകിയ പ്രദേശം ഉണ്ടെന്നും 28 വില്ലേജ്‌ജുകൾ ഉൾപെടുന്നതും 5 . 5 ലക്ഷം ജനങ്ങളും താമസിക്കുന്ന ആപ്രദേശം വനാമമാണുന്നുന്നുമാണ് സംസ്ഥാന വനം വകുപ്പിന്റെ അവകാശവാദം .തൊടുപുഴ മുതൽ കോട്ടയം പത്തനതിട്ട ജില്ലയുടെ അതിർത്തി പീരുമേട് വരെയുള്ള പ്രദേശം കാർഡമം ഹിൽ റിസർവ്വ് ആണെന്നും , ആ പ്രദേശം വനമായി പ്രഖ്യപിക്കണമെന്നുമാണ് കേരളാ വനം വകുപ്പ് ആവശ്യപ്പെടുന്നത് . ഇടുക്കിജില്ലയിലെ ഏലക്കൃഷിക്കായി യഥാർഥത്തിൽ പതിച്ചു നൽകിയിട്ടുള്ളത് 15,721 ഏക്കർ ഭൂമി മാത്രമാണിന്നിരിക്കെ വനം വകുപ്പിന് വേണ്ടി കേസ്സുകൾ ഏറ്റെടുത്തു നടത്തുന്ന വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനാ 1897-ലെ രാജകീയ വിളംബരം അനുസരിച്ച് ഇത് ഏകദേശം 15,721 ഏക്കർ (63.62 കി.മീ2) എന്നത് . വിജ്ഞാപനത്തിൻ്റെ അതിർത്തികൾക്കനുസൃതമായി ഭൂമിയുടെ വ്യാപ്തി ഏകദേശം 334 ചതുരശ്ര മൈൽ (2,13,720 ഏക്കർ) ആണെന്നുമാണ് കോടതിയെ ധരിപ്പിച്ചതിട്ടുള്ളത് .
കിഴക്ക് തമിഴ്നാട് അതിർത്തി, തെക്ക് പെരിയാർ വന്യജീവി സങ്കേതം, പടിഞ്ഞാറ് പെരിയാർ നദി,വടക്ക് ബോഡിമെട്ട്, ചൊക്കനാട്,മുതിരപ്പുഴ എന്നിവയാണ് അതിർത്തി. തമിഴ്‌നാട്ടിലെ ആനമല മലനിരകളിൽ നിന്നും പഴനി മലനിരകളിൽ നിന്നും പെരിയാർ ദേശീയ ഉദ്യാനത്തിലേക്കുള്ള പ്രകൃതിദത്ത വന്യജീവി ഇടനാഴിയാണ് സി എച് ആർ എന്നാണ് വനം വകുപ്പിന്റെ വാദം.മുന്ന് ജില്ലയിലെ ജനവാസകേന്ദ്രങ്ങൾ പട്ടണങ്ങൾ ഉൾപ്പെടെ വനമായി മാറുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ കോടതിയിൽ റിപ്പോർട്ട് കൊടുത്തട്ടില്ല . നിരവധി കർഷകർ വീട് വച്ച് താമസിക്കുന്നതു കൃഷിച്യ്തുവരുന്നതുമായ പ്രദേശത്തെ വനഭൂമിയിൽ നിന്നും ഒഴുവാക്കി റിപ്പോർട്ട് സമർപ്പിക്കാത്ത പക്ഷം ഗുരുതരമായ പ്രതിസന്ധിയിലേക്ക് പ്രശ്‌നം വഷളാകും .
ഏലം കൃഷിവഴി ഇടുക്കി ജില്ലയിൽ നിന്നും മാത്രം 1500 കോടി രൂപ വാർഷിക വിദേശ വരുമാനം നേടിത്തരുന്നു. ഏലം കൃഷിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പാദന മേഖലയാ യാണ് ഏലക്കൃഷിക്ക് വേണ്ടി രാജഭരണകാലത്ത് പതിച്ചുകൊടുത്ത കാർഡമം ഹിൽ റിസേർവ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കേരളാ വനം വകുപ്പ് എല്ലാ വർഷവും പുറത്തുവിടുന്ന ഭരണ നിർവ്വഹണ റിപ്പോർട്ടിൽ കേരളത്തിലെ മൊത്തം വനത്തിന്റെ കണക്കു നിരത്തുമ്പോൾ കാർഡമം ഹിൽ റിസേർവ് വനമാണെന്നു വ്യക്തമായി എടുത്തു പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് 2021 -2022 വർഷത്തെ റിപ്പോർട്ടിൽ പേജ് നമ്പർ 16 ൽ ഹൈറേഞ്ച് സർക്കിളിനു കീഴിൽ കോട്ടയം ഡിവിഷനിൽ 479 ച. കി കീലോമീറ്റർ മൂന്നാർ ഡിവിഷന് കീഴിൽ 373 ച. കി കീലോമീറ്റർഉം (മൊത്തം 210,503 ഏക്കർ സ്ഥലം) ഏലമലകൾ റിസേർവ് വേണമെന്ന് വനവകുപ്പ് അവകാശപ്പെടുന്നു .
കേന്ദ്രവന സംരക്ഷണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു നടക്കുന്ന കേസിൽ സുപ്രീം കോടതിയുടെ നിർദേശ പ്രകാരം മാർച്ച് 31 നകം കേരള സർക്കാർ ഫയൽ ചെയ്യുന്ന അഫിഡവിറ്റിൽ കേരളത്തിലെ വനത്തിന്റെ കണക്കിൽ നിലവിൽ വനം വകുപ്പിന്റെ റിപ്പോർട്ടിൽ തെറ്റായി കാണിച്ചിരിക്കുന്നത് പോലെ 215,721 ഏക്കർ ഏലമലകൾ റിസേർവ് ഫോറെസ്റ്റ് ഗണത്തിൽപെടുത്തിയാണ് റിപ്പോർട്ട് നൽകുന്നതെങ്കിൽ ആ സ്ഥലം മുഴുവൻ സുപ്രീം കോടതി വനമായി പ്രഖ്യാപിക്കുന്ന സാചര്യമാണ് ഉണ്ടാകാൻ പോകുന്നത്. അങ്ങനെ വന്നാൽ അത് ഇടുക്കി ജില്ലയുടെയും കേരളത്തിലെ ഏലം കൃഷിയുടെയും മരണമണി മുഴക്കുന്ന തീരുമാനമായിരിക്കും. 2009 ൽ വൺ ഏറ്റത് വൺ ലൈഫ് കേസിൽ സംസ്ഥാന ചീഫ് സെക്രട്ടറി കാർഡമം ഹിൽ റിസേർവ് റവന്യൂ ഭൂമിയെന്ന് സുപ്രിം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും ,2017 – 2018 , 2021 – 2022 ലെ വനവകുപ്പിന്റെ റിപ്പോർട്ടിൽ കാർഡമം ഹിൽസ് റിസേർവ് വനം എന്ന് രേഖപെടുത്തിയിട്ടുണ്ട് .സുപ്രീകോടതിയിൽ സംസ്ഥാന സർക്കാർ നിശ്ശബ്ദതപാലിക്കുന്നതു വഴി വനം വകുപ്പിന്റെ റിപ്പോർട്ട് അംഗീകരിക്കപ്പെടാനിടയാകും ഇതോടെ 5 . 5 ജീവിക്കുന്ന മണ്ണ് വനമായി മാറ്റപ്പെടും.
ഇത്തരം പ്രതിസന്ധി അതി ജീവിക്കാൻ സംസ്ഥന സർക്കാർ വിചാരിച്ചാൽ എളുപ്പത്തിൽ സാധിക്കും. സി എച് ആർ വനമാണ് എന്ന സംസ്ഥാന വനം വകുപ്പിന്റെ അവകാശവാദം റദ്ദ് ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ സി എച് ആർ എന്നത് റവന്യൂ ഭൂമിയാണെന്ന് സ്ഥിതീകരിച്ചു സർക്കാർ റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാകും അത്തരത്തിൽ റിപ്പോർട്ട് നല്കാൻ സ്ഥാന സർക്കാരിന് അധികാരമുണ്ട്.
എന്നാൽ നിലവിൽ പലകേസുകളിലും പാലിച്ചഗൂഢമായ നിശബ്ദത ഈ കേസിൽ ഉണ്ടായാൽ മലയോര മേഖല വലിയ പ്രതിസന്ധിയിലേക്കായിരിക്കും പോകുക ,