റഫാല്‍ ഇടപാട് സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും
കരാറിലേക്കെത്തിച്ചേര്‍ന്ന നടപടിക്രമങ്ങളും വിമാനത്തിന്റെ കാര്യശേഷിയുമാണ് സി.എ.ജി പരിശോധിച്ചത്. യു.പി.എ കാലത്തെ കരാറുമായി നിലവിലെ കരാര്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലും ഫ്രഞ്ച് സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരവും വില വിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്
ഡൽഹി :റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. സി.എ.ജി റിപ്പോര്‍ട്ടിനെ വില കല്‍പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും.രണ്ട് വോള്യങ്ങളിലായാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വിമാനങ്ങളുടെ വില സി.എ.ജിയുടെ പരിശോധനക്ക് വിധേയമായിട്ടില്ലെന്നാണ് സൂചന.
കരാറിലേക്കെത്തിച്ചേര്‍ന്ന നടപടിക്രമങ്ങളും വിമാനത്തിന്റെ കാര്യശേഷിയുമാണ് സി.എ.ജി പരിശോധിച്ചത്. യു.പി.എ കാലത്തെ കരാറുമായി നിലവിലെ കരാര്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലും ഫ്രഞ്ച് സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരവും വില വിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രധാനമന്ത്രിക്ക് വേണ്ടി പടച്ചുണ്ടാക്കിയ സി.എ.ജി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
. ഇന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമാണ്.16ാം ലോക്സഭയുടെ അവസാന സമ്മേളനദിനവും. അതേസമയം, സി.എ.ജി റിപ്പോര്‍ട്ടിന് മേല്‍ ചര്‍ച്ചക്ക് തീരുമാനിച്ചാല്‍ സമ്മേളനം നീട്ടാനും ഇടയുണ്ട്.തിങ്കളാഴ്ച രാഷ്ട്രപതിക്കും സര്‍ക്കാരിനും സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല