ബുലന്ദ്ശഹര്‍ ഗോരക്ഷാ സംഘപരിവാർ കലാപം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

ഭരണ നിർവഹണത്തിന്റെ വീഴ്ചയും നിയമം കൃത്യമായി നടപ്പാക്കാത്തതുമാണ് ബുലന്ദ്ശഹറിലെ അക്രമങ്ങൾക്ക് കാരണമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി

0

ലക്‌നൗ :ഗോവധം ആരോപിച്ചു ഗോരക്ഷാപ്രവർത്തകർ അഴിച്ചുവിട്ട ബുലന്ദ്ശഹര്‍ കലാപം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാരിന് നല്‍കും. പോലീസ് ഓഫീസർ അടക്കം രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ആറ് പ്രത്യേക അന്വേഷണസംഘത്തെയാണ് അക്രമസംഭവങ്ങളും കൊലപാതകവും അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്..

അക്രമം നടന്നതിന് പിന്നാലെ കനത്ത സുരക്ഷയാണ് ബുലന്ദ്ശഹറിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘങ്ങൾ നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് ഉത്തർ പ്രദേശ് സർക്കാരിന് നൽകും. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഉന്നതതല യോഗം വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു.

അക്രമസംഭവങ്ങളുടെ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണ നിർവഹണത്തിന്റെ വീഴ്ചയും നിയമം കൃത്യമായി നടപ്പാക്കാത്തതുമാണ് ബുലന്ദ്ശഹറിലെ അക്രമങ്ങൾക്ക് കാരണമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.സംഭവത്തിൽ ഗുഡാലോചന നടന്നതായി വ്യപക ഉയർന്നിട്ടുണ്ട് .സംസ്ഥാനത്ത് നടക്കുന്നത് കാടൻ ഭരണമാണെന്ന് ബി.എസ്.പി നേതാവ് മായാവതിയും വിമർശിച്ചു. എല്ലാത്തരം കലാപങ്ങളും ബി.ജെ.പിയുടെ അനുമതിയോടെയാണ് നടക്കുന്നതെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തതോടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ഉള്ള ശ്രമമാണെന്ന് സി.പി.എം പിബി അംഗം പ്രകാശ് കാരാട്ടും പറഞ്ഞു.

You might also like

-