മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവർത്തകാരെ അം​ഗരക്ഷകർ ക്രൂരമായി മർദ്ധിച്ചു.മാധ്യമപ്രവർത്തകനും പൊലീസ് മർദ്ധനം 

കൈതവനം ജം​ഗ്ഷനിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺ​ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് എം ബി പ്രവീണിന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. അമ്പലപ്പുഴ നവകേരള സദസ്സ് പരിപാടി പൂർത്തിയാക്കി കുട്ടനാട്ടിലേക്ക് പോകവെയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്

0

ആലപ്പുഴ | മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവർത്തകർക്ക് ഗൺമാന്റേയും അം​ഗരക്ഷകരുടേയും ക്രൂര മർദ്ദനമേറ്റതായി പരാതി. മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷരും ചേർന്ന് കെ എസ് യു പ്രവർത്തകരെ വളഞ്ഞിട്ട് അടിച്ചു. യൂത്ത് കോൺ​ഗ്രസ് സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അജയിനെ ആശുപത്രിയിലേക്ക് മാറ്റി.ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം. നവകേരള സദസ്സ് ബസ് കടന്നുപോകവെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഓടിയടുക്കുകയായിരുന്നു. ഇവരെ പൊലീസ് ഉദ്യോ​ഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തു. പൊലീസുകാർ കീഴ്പ്പെടുത്തിയവരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ വാഹനത്തിൽ നിന്നു ഇറങ്ങി വന്ന് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കൈതവനം ജം​ഗ്ഷനിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺ​ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് എം ബി പ്രവീണിന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. അമ്പലപ്പുഴ നവകേരള സദസ്സ് പരിപാടി പൂർത്തിയാക്കി കുട്ടനാട്ടിലേക്ക് പോകവെയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്

അതേസമയം നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകനെ പൊലീസ് മർദ്ദിച്ചതായി പരാതി. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനു ബാബുവിനാണ് മർദ്ധനമേറ്റത്. ചേർത്തല തവണക്കടവിൽ വച്ച് സ്കൂട്ടർ തടഞ്ഞ് പൊലീസ് മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.സ്കൂട്ടർ മറിച്ചിട്ട ശേഷം പൊലീസുകാർ താക്കോൽ ഊരിയെടുത്തതായും മനു പറഞ്ഞു. എന്നാൽ മന്ത്രിമാർ സഞ്ചരിച്ച വാഹനത്തിന് മനു തടസം ഉണ്ടാക്കിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

You might also like

-