പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു

കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. അനിലും ഗൗതമുമാണ് നദിയിലേക്ക് ഇറങ്ങിയത്.ആഴമുണ്ടെന്നും ഇറങ്ങരുതെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും അനിൽ ഇത് അവഗണിക്കുകയായിരുന്നു.

0

പത്തനംതിട്ട | പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. ഉദിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരജ്ഞന, അനിൽകുമാറിന്റെ സഹോദരീപുത്രൻ ​ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് മരിച്ചത്. ​ഗൗതമിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നീട് അനിൽകുമാറിന്റെയും നിരജ്ഞനയുടെയും മൃതദേഹം ലഭിച്ചു. സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു.

കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. അനിലും ഗൗതമുമാണ് നദിയിലേക്ക് ഇറങ്ങിയത്.ആഴമുണ്ടെന്നും ഇറങ്ങരുതെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും അനിൽ ഇത് അവഗണിക്കുകയായിരുന്നു. ഉടനെ ഇരുവരും ഒഴുക്കിൽപ്പെട്ടു.ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിരജ്ഞനയും സഹോദരിയും ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ സാരിയെറിഞ്ഞ് സഹോദരിയെ രക്ഷിച്ചു.

You might also like

-