മനുഷ്യക്കടത്ത് ? അമേരിക്കയിലെ ടെക്സസിൽ 42 പേരുടെ മൃതദഹേം കണ്ടെത്തി.
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കനത്ത ചൂട് മൂലം കുഴഞ്ഞ് വീണ് മരിച്ചതാകം എന്നാണ് നിഗമനം. അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. നിരവധി ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് വരികയും പോവുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ന്യൂയോര്‍ക്ക് | അമേരിക്കയിലെ ടെക്സസിൽ 42 പേരുടെ മൃതദഹേം കണ്ടെത്തി. സെൻ അന്റോണിയോ സിറ്റിയാലാണ് 18 ചക്ര ട്രക്കിനകത്ത് മൃതദഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെല്ലാം അഭയാർഥികളാണെന്ന് ടെക്സസ് ഗവർണർ ഗ്രബ് അബ്ബോട്ട് പറഞ്ഞു. ഏത് രാജ്യക്കാരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 39.4 ഡിഗ്രിയായിരുന്നു സെൻ അന്റോണിയയിലെ താപനില.
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കനത്ത ചൂട് മൂലം കുഴഞ്ഞ് വീണ് മരിച്ചതാകം എന്നാണ് നിഗമനം. അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. നിരവധി ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് വരികയും പോവുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങല്‍ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കുമെന്ന് സാൻ അന്റോണിയോ പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സംഭവത്തെ “ടെക്സസിലെ ദുരന്തം” എന്നാണ് മെക്സിക്കന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇരകള്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാദേശിക കോൺസുലേറ്റ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം ട്രക്കിലുണ്ടായിരുന്ന മറ്റ് 15 പേരെ സാൻ അന്റോണിയോ ഏരിയയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചവരിൽ കുട്ടികളുമുണ്ടെന്ന് സാൻ അന്റോണിയോ ഫയർ ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ പിന്നീട് പറഞ്ഞു. നഗരത്തിന്റെ തെക്ക് ഭാഗത്തെ ഒരു വിദൂര പ്രദേശത്ത് റെയിൽവേ ട്രാക്കുകൾക്ക് അടുത്താണ് ട്രക്ക് കണ്ടെത്തിയത്.