വോട്ടെടുപ്പിന് പിന്നാലെ പാലാ നിയോജകമണ്ഡലം പ്രസിഡന്‍റിനെ ബി ജെ പി സസ്പെൻഡ് ചെയ്തു.വോട്ട് മരിച്ചുവെന്നും ആരോപണം.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരവീഴ്ച വരുത്തിയതായ് ആരോപിച്ചാണ് പാലാ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിനു പുളിക്കക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.ബി ജെ പി ജില്ലാ പ്രസിഡന്‍റ് എൻ.ഹരി ആണ് ഇക്കാര്യം അറിയിച്ചത്.
പാലാ: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലാ നിയോജക മണ്ഡലത്തിൽ ബി ജെ പിയുടെ സ്ഥിതി കൂടുതൽ കലുഷിതമായിരിക്കുകയാണ്. നിയോജകമണ്ഡലം പ്രസിഡന്‍റിനെ/യാണ് സസ്പെൻഡ് ചെയ്തതു. നേരത്തെ കോൺഗ്രസുകാരനായിരുന്ന ബിനു പുളിക്കകണ്ടം അടുത്ത കാലത്താണ് ബി ജെ പിയിലെത്തിയതും തുടർന്ന് നിയോജക മണ്ഡലം പ്രസിഡന്റായതും. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ബിനു എൻ.ഹരി സ്ഥാനാർത്ഥി യായതോടെയാണ് പ്രേവാർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നതു. തിരഞ്ഞെടുപ്പ് സമയത്ത് നനടപടി ഒഴിവാക്കിയ ജില്ലാ നേതൃത്വം വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിനു പുലിക്കകണ്ടത്തെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അതിനിടെ താൻ നേരത്തേ രാജി വച്ചതായി പറഞ്ഞ ബിനു സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.ഹരി വോട്ടു മരിച്ചതായും ആരോപിച്ചിട്ടുണ്ട്.