സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി
.തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി സഹകരിക്കില്ലെന്ന് കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ സംസ്ഥാനനേതൃത്തത്തെ അറിയിച്ചു
തിരുവനതപുരം :ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജപെിയില്‍ പൊട്ടിത്തെറി. കാസര്‍കോട് നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെയാണ് ബിജെപി കാസര്‍കോട് ജില്ലാകമ്മിറ്റിയില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയത്.വട്ടിയൂർ കാവിൽ സ്ഥാനാർത്ഥം നിക്ഷേധിച്ചതിനെത്തുടർന്നു കുമ്മനം രാജശേഖരൻ രംഗത്തുവന്നു സ്ഥാനാർത്ഥിയാവാൻ സന്നദ്ധത അറിയിച്ച ശേഷം താനാറിയാതെയാണ് ബിജെപി നേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചതു
ഇതിനിടെ കാസർകോട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിച്ച പഞ്ചായത്ത് കണ്‍വെഷനില്‍ ബി ജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി . ജനറല്‍ സെക്രട്ടറി എല്‍ ഗണേഷിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.രവീശതന്ത്രിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. നിഷ്പക്ഷ വോട്ടുകള്‍ നേടാന്‍ രവീശ തന്ത്രിക്ക് കഴിയില്ലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്ന് അറിയിച്ചുകൊണ്ട് കുമ്പള മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റികള്‍ കത്ത് നല്‍കി