സീറ്റുവിഭജനത്തിൽ ബി ജെ പി തഴഞ്ഞു പാർട്ടി നേതാവ് ഉപേന്ദ്ര കുശ്‌വാഹ മന്ത്രി സ്ഥാനവും രാജിവെച്ചു.ആർ.എൽ.എസ്.പി എൻ.ഡി.എ വിട്ടു,
സീറ്റ് വിഭജനത്തിൽ ആവശ്യപ്പെട്ട സീറ്റുകൾ അനുവദിക്കാത്തതിനെ തുടർന്ന് ആർ.എൽ.എസ്.പി എൻ.ഡി.എ വിട്ടു. പാർട്ടി നേതാവ് ഉപേന്ദ്ര കുശ്‌വാഹ മന്ത്രി സ്ഥാനവും രാജിവെച്ചു.
ഡൽഹി : ബീഹാറിൽ സീറ്റ് വിഭജനത്തിൽ ആവശ്യപ്പെട്ട സീറ്റുകൾ അനുവദിക്കാത്തതിനെ തുടർന്ന് ആർ.എൽ.എസ്.പി എൻ.ഡി.എ വിട്ടു. പാർട്ടി നേതാവ് ഉപേന്ദ്ര കുശ്‌വാഹ മന്ത്രി സ്ഥാനവും രാജിവെച്ചു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു കൂട്ടിയ എൻ.ഡി.എ യോഗത്തിൽ ആർ.എൽ.എസ്.പി പങ്കെടുത്തില്ല. പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കേ ആയിരുന്നു എൻ.ഡി.എ യോഗം വിളിച്ചു കൂട്ടിയത്.മാനവ ശേഷി വികസന വകുപ്പ് സഹമന്ത്രിയായിരുന്നു കുശ്‌വാഹ. ബീഹാറിൽ ലോകസഭ സീറ്റ് വിഭജനത്തെ തുടർന്നാണ് കുശ്‌വാഹ ബിജെപിയുമായി അകന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേയും ബിജെപിക്കെതിരേയും രൂക്ഷ വിമർശനങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.
സീറ്റ് വിഹിതത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ നവംബർ 30 വരെ ബിജെപിക്ക് സമയ പരിധി നൽകുമെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് സീറ്റുകളാണ് ആർ.എ;.എസ്.പി ക്ക് അനുവദിച്ചിരുന്നത്