കുഞ്ഞ് ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ശമ്പളത്തോടുകൂടിയ മൂന്ന് മാസത്തെ അവധി ബില്‍ അവതരിപ്പിച്ചു  

എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന വകുപ്പുകളും ഇതിലുണ്ട്.

0
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്തെ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ ജീവിക്കുമ്പോള്‍ ശമ്പളത്തോടുകൂടിയ മൂന്ന് മാസത്തെ അവധി ഇവര്‍ക്കും ലഭിക്കുന്നതിനുള്ള ബില്‍ ഫ്‌ളോറിഡാ സെനറ്റില്‍ അവതരിപ്പിച്ചു.

ഡിസംബര്‍ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ചു 1194, 899 എന്നീ രണ്ട് ബില്ലുകള്‍ ഫ്‌ളോഘിഡാ സെനറ്റില്‍ അവതരിപ്പിച്ചത്.കുട്ടികളെ ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്കും അവധി ലഭിക്കുന്നതിനുള്ള വകുപ്പുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന വകുപ്പുകളും ഇതിലുണ്ട്.

ജനിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കുന്നതിന് ഉദ്ദേശിച്ചാണ് ഈ ബില്ലുകള്‍ അവതരിപ്പിക്കുന്നതെന്നും, ശമ്പളം ലഭിക്കുകയില്ലെന്നതിനാല്‍ പലപ്പോഴും കുട്ടികള്‍ക്കാവശ്യമായ പരിചരണം നല്‍കുവാന്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും ബില്ല് അവതരിപ്പിക്കുവാന്‍ കാരണമായതെന്ന് അവതാരകര്‍ പറഞ്ഞു.ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ തൊഴിലുടമയുടെ കീഴില്‍ ചുരുങ്ങിയത് ഒന്നരവര്‍ഷമെങ്കിലും ജോലിചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.ബില്‍ പാസ്സായാല്‍ 2020 ജൂലായ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

You might also like

-