പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 102.6 ബില്‍കണക്കാക്കി കേന്ദ്രം

വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗപ്പെടുത്തിയതിനാണ് ബില്‍ നല്‍കിയത്

0

ഡൽഹി : കേരളം നേരിട്ട പ്രളയ ദുരിതത്തിന്‍റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് 102.6 കോടിയുടെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.കൂടുതല്‍ ബില്ലുകള്‍ തയ്യാറാക്കുകയാണെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗപ്പെടുത്തിയതിനാണ് ബില്‍ നല്‍കിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ആ‍വശ്യമായ സഹായങ്ങള്‍ നല്‍കാതിരുന്നപ്പോ‍ഴും വിദേശ സഹായങ്ങള്‍ ലഭിക്കുന്നതിന് അനാവശ്യമായ വിലങ്ങ്തടിയായതിനും പ്രളയാനന്തര കേരളത്തില്‍ കേന്ദ്രം ഏറെ പ‍ഴികേട്ടിരുന്നു.ഇതിനെ തുടര്‍ന്ന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിപ്പിടിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ പ്രചരണങ്ങള്‍ നടത്തിയിരുന്നു.

അമ്പതിനായിരം കോടിയുടെ നഷ്ടം പ്രളയത്തില്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചപ്പോള്‍ മാത്രമാണ് 3200 കോടിയുടെ സഹായം കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ചത് എന്നാല്‍ പ്രഖ്യാപിച്ച തുകയില്‍ പോലും 600 കോടി രൂപമാത്രമാണ് നല്‍കിയത്.

പ്രളയ സമയത്ത് 517 തവണ വ്യോമസേന വിമാനങ്ങള്‍ ഉയര്‍ന്ന് പൊങ്ങി.3787 പേരെ രക്ഷിച്ചു.1350ടണ്‍ സാധനങ്ങള്‍ വിതരണം ചെയ്തു.ഹെലികോപ്‌ററിന്റെ കണക്കും ഉണ്ട്.634 തവണയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. 584 പേരെ രക്ഷിക്കുകയും 247 ടണ്‍ സാധനങ്ങള്‍ ഹെലികോപ്റ്ററില്‍ കൊണ്ട് പോവുകയും ചെയ്തു.ജീവന്‍ രക്ഷിച്ചടക്കമുള്ള കാര്യങ്ങള്‍ ചെയ്തതിനാണ് ബില്‍.ആര്‍മിയും നാവിക സേനയും സമാനമായ ബില്ലുകള്‍ തയ്യാറാക്കുന്നതായും ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി.

നേരത്തെ പ്രളയ സമയത്ത് നല്‍കിയ അരിയ്ക്കും മണ്ണെണ്ണയ്ക്കും കേന്ദ്ര ഭക്ഷ്യമന്ത്രാലയം കണക്ക് പറഞ്ഞ് ബില്‍ നല്‍കിയിരുന്നു.കേന്ദ്രസര്‍ക്കാറിന്‍റെ അവസാന ബജറ്റിലും ഒരു പദ്ധതി പോലും കേരളത്തിനായി പ്രഖ്യാപിക്കാതെയും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചിരുന്നു.

നേരത്തെ നാവികസേനയുടെ സഹായത്തിന് മാത്രമാണ് തുക നല്‍കേണ്ടതെന്ന് അറിയിച്ചിരുന്നെങ്കിലും ബില്‍ അവതരിപ്പിച്ചതോടെ പ്രളയസമയത്ത് കേന്ദ്ര സഹായത്തിനെല്ലാം കാശ് നല്‍കേണ്ട അവസ്ഥയാണ്.എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരുന്നു. കേരളം അടിയന്തിരമായി ആ‍വശ്യപ്പെട്ട തുകപോലും കേന്ദ്രം മു‍ഴുവനായി നല്‍കിയില്ല. വാഗ്ദാനം നല്‍കിയ തുകയുടെ പകുതിമാത്രമാണ് ഇപ്പോ‍ഴും നല്‍കിയിട്ടുള്ളത്.

You might also like

-