ആചാര സംരക്ഷണത്തിനായുള്ള വിശ്വാസികളുടെ പോരാട്ടം വിജയിക്കുമെന്ന് ;യോഗി ആദിത്യനാഥ്

കേരളത്തിലെ ദുഷ്‌കരമായ സാഹചര്യത്തെ അതിജീവിച്ചു ബിജെപി മുന്നേറുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ നേട്ടം ഉണ്ടാക്കും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു

0

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബരിമലയിലെ വിശ്വാസികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ഇതിനുള്ള മറുപടി ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
. ശബരിമലയില്‍ വിശ്വാസികള്‍ നടത്തുന്ന പ്രക്ഷോഭത്തെ യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. ആചാര സംരക്ഷണത്തിനായുള്ള വിശ്വാസികളുടെ പോരാട്ടം വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും യോഗി ആദിത്യനാഥ് രൂക്ഷമായി വിമര്‍ശിച്ചു. വിശ്വാസികളെ അടിച്ചര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഉത്തര്‍പ്രദേശില്‍ കുംഭമേള സര്‍ക്കാര്‍ കുറ്റമറ്റ രീതിയിലാണ് നടത്തുന്നത്. കുംഭമേളയ്ക്ക് എത്തുന്ന വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ ഭക്തരെ ദ്രോഹിക്കുകയാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

കേരളത്തിലെ ദുഷ്‌കരമായ സാഹചര്യത്തെ അതിജീവിച്ചു ബിജെപി മുന്നേറുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ നേട്ടം ഉണ്ടാക്കും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം ബൂത്ത് തലത്തില്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ബൂത്ത് പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഉത്തരപ്രദേശമുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ വരും ദിവസങ്ങളിലും കേരളത്തില്‍ പ്രചാരണത്തിനായി എത്തും

You might also like

-