പ്രസവവേദനയുമായെത്തിയ യുവതിയെ നാലു മണിക്കൂറോളം ലേബർ റൂമിനു പുറത്ത് നിർത്തിയതിനെത്തുടർന്ന് കുഞ്ഞ് മരിച്ചു.

22കാരിയായ കോലർ സ്വദേശി സമീറയ്ക്കാണ് കുഞ്ഞിനെ നഷ്ടമായത്. ഭർത്താവിനും രണ്ട് ബന്ധുക്കൾക്കുമൊപ്പം ആശുപത്രിയിലെത്തിയ സമീറ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും ചികിത്സ നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ല.

0

പ്രസവവേദനയുമായെത്തിയ യുവതിയെ നാലു മണിക്കൂറോളം ലേബർ റൂമിനു പുറത്ത് നിർത്തിയതിനെത്തുടർന്ന് കുഞ്ഞ് മരിച്ചു. ബെംഗളുരു കോലറിലെ കെജിഎഫ് സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്.

22കാരിയായ കോലർ സ്വദേശി സമീറയ്ക്കാണ് കുഞ്ഞിനെ നഷ്ടമായത്. ഭർത്താവിനും രണ്ട് ബന്ധുക്കൾക്കുമൊപ്പം ആശുപത്രിയിലെത്തിയ സമീറ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും ചികിത്സ നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ല. നാല് മണിക്കൂറോളം ലേബർ റൂമിനു പുറത്ത് നിൽക്കേണ്ടി വന്ന സമീറയ്ക്ക് വേദന കഠിനമായതിനെ തുടർന്ന് ബന്ധുക്കൾ അവരെ അടുത്തുള്ള ആർ എൽ ജലപ്പ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. അല്പം കൂടി വൈകിയിരുന്നെങ്കിൽ യുവതിയുടെ ജീവൻ അപകടത്ത്ലായെനെയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രി വരാന്തയിൽ, ലേബർ റൂമിനു മുന്നിലിരുന്ന് വേദന കൊണ്ട് പുളയുന്ന സമീറയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശിവകുമാറിനെ ആരോ​ഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. കോലർ എംപി മുനിസ്വാമി ആശുപത്രിയിലെത്തി സമീറയുടെ ആരോ​ഗ്യവിവരങ്ങൾ അന്വേഷിച്ചു. ആശുപത്രി അധികൃതർക്കെതിരെ സമീറയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

You might also like

-