ബാബരി മസ്ജിദ് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി വച്ചു

അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ അനാവശ്യ കാലമാതസമാണ് ഉണ്ടാകുന്നതെന്നും കോടതിക്ക് മേല്‍ ഉള്ള ജന വിശ്വാസം ഇല്ലാതാവുകയാണെന്നും യോഗീ ആദിത്യനാഥ് കുറ്റപ്പെടുത്തിയിരുന്നു

0

ഡൽഹി :ബാബരി മസ്‌ജിദ്  കേസ്പരിഹണിക്കുന്നത് വീണ്ടും സുപ്രിം കോടതി മാറ്റിയവച്ചു  കേസ് പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.എ ബോബ്ഡെ അവധിയായതാണ് കാരണം. അതിനിടെ, കേസ് വൈകുന്നതില്‍ സുപ്രീംകോടതിയെ പരോക്ഷമായി വിമര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥിന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അംഞ്ചംഗ ഭരണഘടനാ ബഞ്ച് പുനസംഘടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ബാബരി മസ്ജിദ് കേസ് ഈ മാസം 29 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതിന് ശേഷം ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.എ ബോബ്ഡെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതാണ് കേസ് മാറ്റാന്‍ കാരണം. ഹര്‍ജികള്‍ ഇനി എന്ന് പരിഗണിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

അതിനിടെ ബാബരി കേസ് വൈകുന്നതമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവിദം ഉത്തര്‍പ്ര‍ദേശില്‍ ചൂട് പിടിച്ചു.കോടതിക്ക് പരിഹരിക്കാനാകുന്നില്ലെങ്കില്‍ കേസ് കൈമാറൂ, 24 മണിക്കൂര്‍ കൊണ്ട് പരിഹരിക്കാം എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ പ്രസ്താവനയാണ് വിവാദമായത്. യോഗീയെ വിമര്‍ശിച്ച് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ്യാദ് രംഗത്തെത്തി. റിപ്പബ്ലിക് ദിനത്തിലാണ് ഇങ്ങനെ ഒരു പ്രസാതവന. യോഗി എത്തരത്തിലുള്ള മുഖ്യമന്ത്രിയാണ് എന്ന് ഇനി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതേ ഉള്ളൂ. സംസ്ഥാനത്തെ കര്‍‌ഷകരെ രക്ഷിക്കാന്‍ യോഗി‌ ആദ്യം എന്തെങ്കിലും ചെയ്യൂ എന്നും അഖിലേഷ് പറഞ്ഞു.അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ അനാവശ്യ കാലമാതസമാണ് ഉണ്ടാകുന്നതെന്നും കോടതിക്ക് മേല്‍ ഉള്ള ജന വിശ്വാസം ഇല്ലാതാവുകയാണെന്നും യോഗീ ആദിത്യനാഥ് കുറ്റപ്പെടുത്തിയിരുന്നു

 

You might also like

-