കൊല്ലത്ത് തോക്കുചൂണ്ടിപൊലീസിന് നേരെ ആക്രമണം പ്രതിയെ പൊലീസ് കീഴടക്കി

അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ പ്രതീഷ് പി. നായർ നാട്ടുകാരെയും സ്‌കൂൾ കുട്ടികളെയുമടക്കം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ കടക്കൽ പൊലീസ് അന്വേഷിക്കാനെത്തി.

0

കൊല്ലം:പോലീസിനെ തോക്കിൻ മുനയിൽ നിർത്തി രക്ഷപെടാൻ ശ്രമിച്ച ആളെ പോലീസ് കിഴടക്കി . കൊല്ലം ചിതറ അരിപ്പയിലെ ഓയിൽപാം ക്വാർട്ടേഴ്‌സിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ പ്രതീഷ് പി. നായർ നാട്ടുകാരെയും സ്‌കൂൾ കുട്ടികളെയുമടക്കം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ കടക്കൽ പൊലീസ് അന്വേഷിക്കാനെത്തി. ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന പ്രതീഷുമായി പൊലീസ് സംസാരിച്ചു നിൽക്കുന്നതിനിടയിൽ തോക്ക് എടുത്ത് എസ്ഐ ക്ക് നേരെ ചൂണ്ടുകയും ഇവിടെ നിന്നും പോയില്ലങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആദ്യം ഇവിടെ നിന്നും പിന്മാറിയ പൊലീസ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് കൂടുതലായി എത്തിത്തുടങ്ങി. പൊലീസിന്റെ നിർദ്ദേശപ്രകാരം കടക്കലിൽ നിന്നും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തി. നാട്ടുകാരെ മാറ്റിയ ശേഷം പൊലീസും ഫയർഫോഴ്‌സും വീടിന്‍റെ വാതിൽ ചവിട്ടിപൊളിച്ച് പ്രതീഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

You might also like

-