പട്ടികജാതി, പട്ടിക വർഗ സംവരണം 10 വർഷത്തേക്ക് കൂടി നീട്ടണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി

പട്ടികജാതി, പട്ടിക വർഗ സംവരണം 10 വർഷം കൂടി തുടരുന്നതിന് പാർലമെന്റ് പാസാക്കിയ നിയമത്തിന് അംഗീകാരം നൽകുന്നതായിരുന്നു നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ അജണ്ട.

0

പട്ടികജാതി, പട്ടിക വർഗ സംവരണം 10 വർഷത്തേക്ക് കൂടി നീട്ടണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ജാതി വ്യവസ്ഥയുടെ ജീർണിച്ച അംശങ്ങൾ ഇന്നും സമൂഹത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പട്ടികജാതി, പട്ടിക വർഗ സംവരണം 10 വർഷം കൂടി തുടരുന്നതിന് പാർലമെന്റ് പാസാക്കിയ നിയമത്തിന് അംഗീകാരം നൽകുന്നതായിരുന്നു നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ അജണ്ട. ഇന്ത്യയിലെ പല പ്രദേശങ്ങളും ഇപ്പോഴും ജാതി വെറിയുടെ ദുരനുഭവങ്ങൾ തുടരുകയാണെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രമേയത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നാക്ക വിഭാഗങ്ങൾ പല സ്ഥലങ്ങളിലും പീഡനം അനുഭവിക്കുന്നുവെന്ന് പറഞ്ഞു. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് പാർലമെന്റിലും നിയമസഭയിലുമുള്ള സംവരണം എടുത്ത് കളഞ്ഞ നടപടിക്കെതിരെയും നിയമസഭ പ്രമേയം പാസാക്കി.

കേന്ദ്രത്തിന്റെ നീക്കങ്ങൾക്കെതിരെ യോജിച്ച പ്രതിഷേധം വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി യോജിച്ച സമരത്തിനെതിരെയുള്ള യു.ഡി.എഫിലെ അഭിപ്രായ വ്യത്യാസത്തെയും പരിഹസിച്ചു. മുൻ മന്ത്രി തോമസ് ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്താതെ സഭ ആരംഭിച്ചതിൽ പ്രതിപക്ഷത്ത് നിന്ന് കെ.എസ് ശബരിനാഥൻ വിയോജന കുറിപ്പ് നൽകി. എന്നാൽ അനുശോചനം രേഖപ്പെടുത്തിയാൽ അന്ന് സഭ പിരിയണമെന്നാണ് കീഴ് വഴക്കമെന്നും പ്രത്യേക സമ്മേളനത്തിൽ അത് പ്രായോഗികമല്ലാത്തതിനാലാണ് നടത്താത്തതെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

You might also like

-