പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്നു വേട്ട. എത്തിച്ച 51 ഗ്രാം MDMA യുമായി രണ്ടു പേര്‍ പിടിയിൽ

ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടില്‍ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.

0

മലപ്പുറം| പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്നു വേട്ട. മലപ്പുറം ജില്ലയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 51 ഗ്രാം MDMA യുമായി രണ്ടു പേര്‍ പിടിയിലായി.  ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടില്‍ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.

ഗോവ,ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം ആഡംബര കാറുകളിലും മറ്റും ഒളിപ്പിച്ച് വന്‍ തോതില്‍ MDMA കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ചെര്‍പ്പുളശ്ശേരി,ചെത്തല്ലൂര്‍ ഭാഗങ്ങളിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സി.ഐ.സുനില്‍പുളിക്കല്‍, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ സംഘത്തിലെ ജില്ലയിലെ ചില കണ്ണികളെ കുറിച്ച് സൂചനലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായെത്തിച്ച 51 ഗ്രാം എംഡിഎംഎ യുമായി യുവാക്കളെ പിടികൂടിയത്.

You might also like

-