കാശ്മീരിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി.രണ്ട് ഭീകരരെ സൈന്യം വധിച്ചു

ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്സറിന്റെ അനന്തരവനായ ഉസ്മാൻ ഉൾപ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ചങ്കീദാർ ​ഗ്രാമത്തിലെ പുൽവാമയിലാണ് ഏറ്റുമുട്ടൽ നടന്നത്.

0

ശ്രീന​ഗർ: കാശ്മീരിൽ വീണ്ടും സൈന്യവും ഭീകരരും ഏറ്റുമുട്ടി ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്സറിന്റെ അനന്തരവനായ ഉസ്മാൻ ഉൾപ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ചങ്കീദാർ ​ഗ്രാമത്തിലെ പുൽവാമയിലാണ് ഏറ്റുമുട്ടൽ നടന്നത്. പാകിസ്ഥാന്റെ പിന്തുണയോട് കൂടി പ്രവർത്തിക്കുന്ന ഈ ഭീകര സംഘടനയ്ക്ക് കനത്ത തിരിച്ചടിയാണ് സൈന്യത്തിന്റെ പ്രത്യാക്രമണം പത്താൻ കോട്ട് ആക്രമണത്തിന്റെ സൂത്രധാരനാണ് കൊല്ലപ്പെട്ട മുഹമ്മദ് ഉസ്മാൻ. ഷൗക്കത്ത് അഹമ്മദാണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ. സംഭവസ്ഥലത്ത് നിന്ന് അമേരിക്കൻ നിർമ്മിത എം 4 കാർബൈൻ റൈഫിൾ കണ്ടെടുത്തതായും സൈന്യം അറിയിച്ചു.

ഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം പന്ത്രണ്ട് ആയി. രഹസ്യ വിവരത്തെ തുടർന്നാണ് പുൽവാമയിൽ സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഇതേ തുടർന്ന് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവർ കൊല്ലപ്പെട്ട വിവരം വീഡിയോയിലൂടെ ജയ്ഷെ മുഹമ്മദ് ഭീകരർ സ്ഥിരീകരിച്ചിട്ടുണ്ട്

You might also like

-