ഭേദഗതി നിർദേശം തള്ളി ,ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തി കേരളാ നിയമ സഭ പാസാക്കി
നിയമനിര്‍മ്മാണം കൊണ്ട് സംസ്ഥാനത്ത് ലാൻഡ് അസൈമെന്റ് പട്ടയങ്ങളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾ . ചട്ടവിരുദ്ധമായി പണിതിട്ടുള്ള വൻകിട നിർമ്മാണങ്ങൾ എല്ലാം സർക്കാർ ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി നിശ്ചയിക്കുന്ന ഫീസ് അടച്ച് ക്രമവൽക്കരിക്കാനാകും നിയമ പ്രാബല്യത്തിൽ വരുമ്പോൾ പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിര്‍മ്മാണങ്ങളുംഫീസ് വാങ്ങി സാധൂകരിക്കപ്പെടും.
തിരുവനന്തപുരം | 1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തി കേരളാ നിയമ സഭ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി നിർദേശം എല്ലാം തള്ളിക്കൊണ്ടാണ് നിയമ ഭേദഗതി പാസാക്കിയത് . 1960 ലെ നിയമത്തിലെ നാലാം വകുപ്പിലാണ് പ്രധാനഭേദഗതി. പട്ടയ ചട്ടങ്ങളിലെ നിയമലംഘനം ലംഘനം പിഴയിടക്കി ക്രമവല്‍ക്കരിച്ചു നല്‍കാന്‍ നിയമത്തിലൂടെ ഇനി സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമി കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമേ അനുമതിയുണ്ടായിരുന്നൊള്ളു .നിയമ ഭേദഗതി വഴി ഇത്തരം നിയമലംഘനങ്ങൾ സർക്കാരിനെ ബോധ്യപെടുത്തുന്ന പക്ഷം നിബന്ധനകൾക്കും വ്യവസ്ഥയ്ക്കും വിധേയമായി ക്രമ വൽക്കരിക്കാൻ അവകാശം നൽകുന്നതാണ് പുതിയ ഭേദഗതി .
നിയമനിര്‍മ്മാണം കൊണ്ട് സംസ്ഥാനത്ത് ലാൻഡ് അസൈമെന്റ് പട്ടയങ്ങളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾ . ചട്ടവിരുദ്ധമായി പണിതിട്ടുള്ള വൻകിട നിർമ്മാണങ്ങൾ എല്ലാം സർക്കാർ ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി നിശ്ചയിക്കുന്ന ഫീസ് അടച്ച് ക്രമവൽക്കരിക്കാനാകും നിയമ പ്രാബല്യത്തിൽ വരുമ്പോൾ പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിര്‍മ്മാണങ്ങളുംഫീസ് വാങ്ങി സാധൂകരിക്കപ്പെടും. പട്ടയ ഭൂമിയിലെ റിസോര്‍ട്ട് നിര്‍മ്മാണം, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം, വാണിജ്യ മന്ദിരങ്ങള്‍ എല്ലാത്തിനും ആനുകൂല്യം ലഭിക്കും. ഇതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനാകും. നിയമത്തിന്റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഇടുക്കിയിലെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.എന്നാൽ നിയമം നിലവിൽ വന്ന തിയതിക്ക് മുൻപ് നിർമ്മിച്ചട്ടുള്ള ക്രമവൽക്കരിക്കുന്നതായി പറയുമ്പോഴും . ഇത്തരം പട്ടയങ്ങളിലെ ഇനിയുള്ള നിർമ്മാണങ്ങൾ വീണ്ടും നിയമ വിരുദ്ധമായി തുടരും .ലാൻഡ് അസൈമെന്റ് പട്ടയങ്ങളിലെ ഭാവിയിലെ ഗാർഹികേതര നിർമ്മാണം സംബന്ധിച്ച് നിയം ഭേദഗതിയില്ല .
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതി പക്ഷത്തുനിന്നും ചർച്ചയി ൽ സംസാരിച്ച പരാതി പക്ഷ നേതാവ് , വീട് സതീശനും , എം എ നെല്ലിക്കുന്നേൽ ,മാത്യു കുഴൽ നാടൻ.ടിജെ സനീഷ് കുമാർ ജോസഫ് എന്നിവർ നിയമ ഭേതഗതിയിലെ പ്രയം ചുണ്ടികാട്ടിയെങ്കിലും . റവന്യൂ മന്ത്രി കെ രാജനും . മന്ത്രി റോഷി അഗസ്റ്റിനും ഭേദഗതി നിർദേശത്തെ എതിർക്കുയാണുണ്ടായത് . ഒടുവിൽ എൻ ജയരാജനും മന്ത്രി കെ രാജനും കൊണ്ടുവന്ന ഭേദഗതി നിർദ്ദേശത്തോടെ ബില് നിയമ സഭ പാസ്സാക്കുകയായിരിന്നു .
അധികഭാരം അടിച്ചേല്‍പ്പിക്കുന്ന നികുതി നിര്‍ദേശങ്ങള്‍ ഭേദഗതിയില്‍ ഇല്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. നിയമനിര്‍മ്മാണത്തിലൂടെ സാധാരണക്കാരായ ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. ഇപ്പോള്‍ നിയമനിര്‍മ്മാണം മാത്രമാണ് നടക്കുന്നത്. എന്തൊക്കെ കാര്യങ്ങളില്‍ ഇളവാകാമെന്ന് ചട്ടം രൂപീകരിക്കുമ്പോഴാണ് തീരുമാനിക്കുക. ക്രമവല്‍ക്കരണത്തിന് ഏതൊക്കെ വിഭാഗത്തില്‍ നിന്ന് ഫീസ് ഈടാക്കാം, ഏതൊക്കെ വിഭാഗത്തെ ഒഴിവാക്കാം എന്നതടക്കം തീരുമാനാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിയമനിര്‍മ്മാണത്തോട് യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ ഉണ്ട്. ചട്ട രൂപീകരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടം ഉണ്ടാകും. നിയമനിര്‍മ്മാണത്തിലൂടെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകില്ലെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.