നിയമ ഭേദഗതി ജനങ്ങൾക്ക് ആശ്വാസകരമല്ല ,ഭേദഗതി അല്ല ഭേദഗതിക്ക് ശേഷവും പട്ട ഭൂമിയിലെ കാർഷികേതര – വാണിജ്യ നിർമ്മാണങ്ങൾ നിയമ വിരുദ്ധമായി തന്നെ തുടരും ; മാത്യു കുഴൽനാടൻ

സർക്കാർ തീരുമാനിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി ക്രമവൽക്കരിക്കാൻ ഉള്ള അവകാശം സർക്കാരിന് നൽകുന്ന കേവലം ഭേദഗതി മാത്രമാണ് ഇപ്പോൾ പാസാക്കിയിട്ടുള്ളത്. ഇപ്രകാരം മുൻപ് നിർമ്മിച്ച കാർഷികേതര - വാണിജ്യ കെട്ടിടങ്ങൾക്കോ മറ്റ് സ്ഥാപനങ്ങൾക്കോ ക്രമവൽക്കരിക്കുന്നതിനാൽ ഫീസ് ഏർപ്പെടുത്തുകയാണെങ്കിൽ അത് കൂനിന്മേൽ കുരു പോലെയായിരിക്കും ഇടുക്കിയിലെ ജനങ്ങളെ ബാധിക്കുക.

0

തിരുവനതപുരം | ഇടുക്കിയിലെ ഭൂ-പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം ലഭിക്കുന്ന ഭേദഗതി സർക്കാർ മുൻപാകെ വെച്ചെങ്കിലും സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലന്നു .മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി,പട്ടയ ഭൂമിയിലെ കാർഷികേതര- വാണിജ്യ നിർമ്മാണങ്ങൾ നിയമവിധേയമാക്കുന്നതിൽ അനുകൂലിക്കുന്നുണ്ടോ ? എന്ന ചോദ്യത്തിനും സർക്കാർ അനുകൂലമായി പ്രതികരിച്ചില്ല.

ഇപ്പോഴത്തെ നിലയിൽ നിയമസഭ പാസാക്കിയിട്ടുള്ള ഭൂപതിവ് നിയമത്തിലെ ഭേദഗതി ജനങ്ങൾക്ക് ഗുണം ചെയ്യില്ല. ഇപ്പോഴത്തെ ഭേദഗതിക്ക് ശേഷവും പട്ടയ ഭൂമിയിലെ കാർഷികേതര – വാണിജ്യ നിർമ്മാണങ്ങൾ നിയമ വിരുദ്ധമായി തന്നെ തുടരുന്ന സ്ഥിതിയാണ് ഉള്ളത്. ഇതിന് മുൻപ് നടത്തിയിട്ടുള്ള നിർമ്മാണങ്ങളും നിയമവിരുദ്ധമായി തന്നെയായിരിക്കും തുടരുന്നത്, എന്നാൽ അത് സർക്കാർ തീരുമാനിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി ക്രമവൽക്കരിക്കാൻ ഉള്ള അവകാശം സർക്കാരിന് നൽകുന്ന കേവലം ഭേദഗതി മാത്രമാണ് ഇപ്പോൾ പാസാക്കിയിട്ടുള്ളത്. ഇപ്രകാരം മുൻപ് നിർമ്മിച്ച കാർഷികേതര – വാണിജ്യ കെട്ടിടങ്ങൾക്കോ മറ്റ് സ്ഥാപനങ്ങൾക്കോ ക്രമവൽക്കരിക്കുന്നതിനാൽ ഫീസ് ഏർപ്പെടുത്തുകയാണെങ്കിൽ അത് കൂനിന്മേൽ കുരു പോലെയായിരിക്കും ഇടുക്കിയിലെ ജനങ്ങളെ ബാധിക്കുക..

ഇനിയും ജനങ്ങളെ കഷ്ടപ്പെടുത്തുന്ന രീതിയിലേക്കാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ സുഗമമായി പോയിരുന്ന കെട്ടിടങ്ങളോ പോലും ക്രമവൽക്കരിക്കാൻ നിർബന്ധിതരാവുകയും അതിനെ സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളും ഫീസും കാലാവധിയും അംഗീകരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ പാസാക്കി ഇരിക്കുന്ന നിയമത്തിനുള്ളത്.

നാളെ മുതൽ നൽകുന്ന പട്ടയങ്ങളിൽ ഒന്നും തന്നെ കാർഷികേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നു മാത്രമല്ല ഇപ്പോൾ മുൻകാലത്ത് ചെയ്ത കാർഷികേതര പ്രവർത്തനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും നാളെ മുതൽ ലഭിക്കുന്ന പട്ടയങ്ങൾക്ക് ഉണ്ടായിരിക്കില്ല എന്ന സ്ഥിതിവിശേഷവുമാണ് ഉള്ളത്. കാർഷികേതര – വാണിജ്യ നിർമ്മാണങ്ങൾ നിയമവിരുദ്ധമായി നിലനിർത്തുന്നത് മൂലം നിയമവിരുദ്ധമായി ചെയ്ത കാര്യങ്ങളെ നിയമവിധേയമാക്കാനുള്ള നിയമം കോടതിയിൽ ചലഞ്ച് ചെയ്യപ്പെട്ടാൽ എന്താകും എന്നതും ആശങ്കാജനകമാണ്. ആ നിലയ്ക്ക് നോക്കുമ്പോൾ ഒരിക്കലും ജനങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു ഭേദഗതി അല്ല ഇപ്പോൾ ഉണ്ടായിട്ടുള്ളത് ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലയിലുള്ള ഏത് തീരുമാനത്തെയും ശക്തമായി രാഷ്ട്രീയപരമായും നിയമപരമായും എതിർക്കും..

പട്ടയ ഭൂമിയിലെ കാർഷികേതര വാണിജ്യ നിയമം നിർമ്മാണങ്ങൾ നിയമവിധേയമാക്കുന്നതിന് വേണ്ടിയിട്ടുള്ള ഭേദഗതി ഔദ്യോഗികമായി സർക്കാറിന് മുൻപാകെ വെച്ചിരുന്നെങ്കിലും ആ ഭേദഗതി അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല ചർച്ചയ്ക്കിടയിൽ പട്ടയ ഭൂമിയിലെ വാണിജ്യ കാർഷിക നിർമ്മാണങ്ങൾ നിയമവിധേയമാക്കുന്നതിൽ സർക്കാർ അനുകൂലിക്കുന്നുണ്ടോ എന്ന് ചോദിച്ചിട്ടും അനുകൂലമായ മറുപടി വകുപ്പ് മന്ത്രിയിൽ നിന്നോ ഇടുക്കിയിൽ നിന്നുള്ള റോഷി അഗസ്റ്റിൽ നിന്ന് പോലുമോ ഉണ്ടായില്ല. ഇതെല്ലാം കാണിക്കുന്നത് പട്ടയ ഭൂമിയിലെ നിലവിലുള്ള നിയന്ത്രണങ്ങൾ മാറ്റുന്നതിന് സർക്കാർ ആഗ്രഹിക്കുന്നില്ല എന്ന സർക്കാരിന്റെ മനസ്സ് തന്നെയാണ് നിയമസഭയിൽ നിന്ന് വ്യക്തമായത്. ഇത് ഇടുക്കിയിലെ ജനങ്ങളോടുള്ള കടുത്ത വഞ്ചനയും ചതിയും ആണ്.മാത്യു കുഴൽ നാടൻ പറഞ്ഞു .

You might also like

-