മരടിലെ ഫ്ലാറ്റ് നിവാസികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു 25 ലക്ഷം ഒരാഴ്ചക്കുള്ളിൽ

25 ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നൽകുമെന്ന് ഉറപ്പ് ലഭിച്ചതായി ഫ്‌ളാറ്റുടമകൾ പറഞ്ഞു.ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുൻപ് വിലകനാക്കാമെന്നു സർക്കാർ അറിയിച്ചതായും താമസക്കാർ പറഞ്ഞു താമസ്സക്കാർ മൂന്നാം തീയതി തന്നെ മാറാനാണ് തീരുമാനം.

0

കൊച്ചി :ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുൻപ് വിലകനാക്കാമെന്നു സർക്കാർ അറിയിച്ചതായും താമസക്കാർ പറഞ്ഞു താമസ്സക്കാർ മൂന്നാം തീയതി തന്നെ മാറാനാണ് തീരുമാനം. താത്കാലിക താമസത്തിനു നാളെ മുതൽ ഫ്‌ളാറ്റ് കണ്ടെത്തി തുടങ്ങും. അതിനുള്ള ലിസ്റ്റ് കളക്ടർ നൽകി.താങ്കൾ നടത്തിവന്ന ധർമ്മ സമരം വിജയകണ്ടെത്തിയ തായും സമരക്കാർ പറയുന്നു

സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ മരടിൽ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കുന്നതിനായി നഗരസഭ ഉദ്യോഗസ്ഥർ ഇന്ന് എത്തിയിരുന്നു. എന്നാൽ കൃത്യമായ ഉറപ്പ് ലഭിക്കാതെ ഫ്‌ളാറ്റ് ഒഴിയില്ലെന്ന നിലപാടായിരുന്നു ഉടമകൾ സ്വീകരിച്ചത്. തങ്ങളെ പുനരധിവസിപ്പിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി പറയാതെ നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് ഫ്‌ളാറ്റുടമകൾ ഉറച്ച നിലപാടെടുത്തു. കളക്ടർ എത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചിരുന്നു. അതിനിടെ ബലം പ്രയോഗിച്ച് ഫ്‌ളാറ്റ് ഉടമകളെ ഇറക്കിവിടില്ലെന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാറും വ്യക്തമാക്കിയിരുന്നു.അടുത്തമാസം മൂന്നുവരെയാണ് ഒഴിപ്പിക്കൽ നടപടി. 90 ദിവസത്തിനുള്ളിൽ ഫ്ളാറ്റുകൾ പൊളിക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ അന്ത്യശാസനം. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകൾ പൊളിക്കാനാണ് തീരുമാനം.

You might also like

-