ഡി.വൈ.എഫ്.ഐ ഭാരവാഹികളുടെ കാര്യത്തില്‍ പ്രായപരിധി കര്‍ശനമായി നടപ്പിലാക്കില്ല

37 വയസ് പ്രായപരിധി കര്‍ശനമായി നടപ്പിലാക്കിയാല്‍ നിലവിലെ സംസ്ഥാന കമ്മറ്റിയിലെ ഭൂരിഭാഗവും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിലാണ് സി.പി.എം നേതൃത്വം ഇടപെട്ടത്. ഇതോടെ 37 വയസ് പിന്നിട്ട എ.എ റഹീം സെക്രട്ടറിയാവുമെന്നാണ് സൂചന. നിലവിലെ പ്രസിഡന്റ് എ.എന്‍ ഷംസീര്‍, സെക്രട്ടറി സ്വരാജ് എന്നിവര്‍ സ്ഥാനമൊഴിയുമെന്ന് ഉറപ്പായി. പുതിയ ഭാരവാഹികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. പ്രായ പരിധിയില്‍ എ.എ റഹീമിന് ഇളവ് നല്‍കി സംസ്ഥാന സെക്രട്ടറിയാക്കാനാണ് നീക്കം. എ.എ റഹീമിനെ എതിര്‍ക്കുന്നവര്‍ പ്രായപരിധി കര്‍ശനമാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്.

0

ഡി.വൈ.എഫ്.ഐ ഭാരവാഹികളുടെ കാര്യത്തില്‍ പ്രായപരിധി കര്‍ശനമായി നടപ്പിലാക്കില്ല. 37 വയസ് പ്രായപരിധി കര്‍ശനമായി നടപ്പിലാക്കിയാല്‍ നിലവിലെ സംസ്ഥാന കമ്മറ്റിയിലെ ഭൂരിഭാഗവും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിലാണ് സി.പി.എം നേതൃത്വം ഇടപെട്ടത്. ഇതോടെ 37 വയസ് പിന്നിട്ട എ.എ റഹീം സെക്രട്ടറിയാവുമെന്നാണ് സൂചന.

നിലവിലെ പ്രസിഡന്റ് എ.എന്‍ ഷംസീര്‍, സെക്രട്ടറി സ്വരാജ് എന്നിവര്‍ സ്ഥാനമൊഴിയുമെന്ന് ഉറപ്പായി. പുതിയ ഭാരവാഹികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. പ്രായ പരിധിയില്‍ എ.എ റഹീമിന് ഇളവ് നല്‍കി സംസ്ഥാന സെക്രട്ടറിയാക്കാനാണ് നീക്കം. എ.എ റഹീമിനെ എതിര്‍ക്കുന്നവര്‍ പ്രായപരിധി കര്‍ശനമാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. മുന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍, ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ സനോജ്, മനു സി പുളിക്കല്‍ എന്നിവരെയാണ് ഈ പക്ഷം മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ പ്രായ പരിധി കര്‍ശനമാക്കേണ്ടെന്ന നിര്‍ദേശം സി.പി.എം നല്‍കിയതോടെ റഹീമിലേക്കാണ് ചര്‍ച്ചകള്‍. സംസ്ഥാന പ്രസിഡന്റായി എസ്.കെ സജീഷും ട്രഷററായി എസ്.സതീഷും എത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

പ്രായ പരിധി കര്‍ശനമാക്കിയാല്‍ നിലവിലെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും 40ലേറെ പേര്‍ പുറത്താകുമെന്ന ഘട്ടത്തിലാണ് സി.പി.എം നേതൃത്വം ഇടപെട്ടത്. നേതൃതലത്തിലെ പരിചയസമ്പന്നര്‍ കൂട്ടത്തോടെ പുറത്ത് പോയാല്‍ പാര്‍ട്ടിയുടെ ചലനാത്മകതയെ ബാധിക്കുമെന്നും സി.പി.എം വിലയിരുത്തി. മാത്രമല്ല പ്രായപരിധി കര്‍ശനമാക്കണമെന്ന ആവശ്യം എ.എ റഹീം, നിധിന്‍ കണിച്ചേരി തുടങ്ങിയവരെ ലക്ഷ്യമിട്ടാണെന്ന സൂചനകളും സി.പി.എം നേതൃത്വം ഗൌരവമായി എടുക്കുകയായിരുന്നു.

ഇന്ന് പതാക ഉയരുന്ന സമ്മേളനത്തില്‍ നാളെ മുതലാണ് പ്രതിനിധി സമ്മേളനം. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സമ്മേളനങ്ങളിലേതിന് സമാനമായി നേതൃത്വത്തിന് എതിരെയുള്ള വിമര്‍ശനം ആവര്‍ത്തിക്കപ്പെട്ടേക്കും. പി.കെ ശശി എം.എല്‍.എയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയും സമ്മേളന പ്രതിനിധിയാണ്. വിഷയത്തില്‍ നേതൃത്വം സ്വീകരിച്ച നിലപാടും ചോദ്യംചെയ്യപ്പെട്ടേക്കാം.

You might also like

-