ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വച്ച നടിമാരുടെ കാര്യത്തില്‍ നിയമാവലി പറഞ്ഞ് ചതിക്കുകയായിരുന്നു.
”16 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്. ”
കൊച്ചി: താരസംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ആഞ്ഞടിച്ച് വനിതാ താര കൂട്ടായ്മ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടിമാരുടെ പ്രതികരണങ്ങളിലേക്ക്
പത്മപ്രിയ
”കുറ്റാരോപിതനായ വ്യക്തിയുടെ അമ്മ സംഘടനയിലെ അംഗത്വത്തെക്കുറിച്ച് നിലവില്‍ ഒരു വ്യക്തതയില്ല. ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം ഇടവേള ബാബു നല്‍കിയ വാക്കിന്റെ ബലത്തിലാണ് അമ്മ ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുമെന്ന ഉറപ്പിലാണ് അന്ന് മീറ്റിംഗിന് പോയത്.എന്നാല്‍ മീറ്റിംഗില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമായിരുന്നു.
”നിയമാവലികള്‍ പറഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു അമ്മ സംഘടന ചെയ്തത്. അമ്മയുടെ അംഗങ്ങള്‍ ഇരയെ അപമാനിക്കുക മാത്രമല്ല കുറ്റാരോപിതനെ സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നത്.
ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വച്ച നടിമാരുടെ കാര്യത്തില്‍ നിയമാവലി പറഞ്ഞ് ചതിക്കുകയായിരുന്നു.
നിങ്ങള്‍ തന്നിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഇനി നിങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും ഉറപ്പ് നല്‍കി ശേഷം മാധ്യമങ്ങളോട് ഇത് സംബന്ധിച്ച് ഒന്നും പറയരുതെന്നും അമ്മ നേതൃത്വം ആവശ്യപ്പെട്ടു.”-പത്മപ്രിയ പറഞ്ഞു.
രേവതി
ഇപ്പോള്‍ തങ്ങള്‍ സംസാരിക്കുന്നത് നാളെ മലയാള സിനിമ മേഖലയില്‍ വരുന്നവര്‍ക്ക് സുരക്ഷിതരായ ഇടമൊരുക്കാനാണെന്ന് നടി രേവതി.രേവതിയുടെ വാക്കുകള്‍: ”16 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്. ””ഞങ്ങളുടെ മക്കള്‍ക്കു വേണ്ടിയിട്ടെങ്കിലും സിനിമാ വ്യവസായത്തില്‍ സുരക്ഷ ഉറപ്പാക്കണം. അമ്മ സംഘടനയുടെ ഓരോ എക്‌സിക്യൂട്ടിവ് അംഗത്തിനും ഉത്തരവാദിത്തം വേണ്ടേ? നാളെ മറ്റൊരാള്‍ക്കും ഇതു സംഭവിക്കാന്‍ ഇടയുണ്ട്. ആക്രമിക്കപ്പെട്ട നടി പരാതിപ്പെടാന്‍ കാണിച്ചത് ധൈര്യമാണ്.