‘അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണം, പുതിയ സംസ്ക്കാരം ഉണ്ടാകണം’: കോടിയേരി ബാലകൃഷ്ണൻ

അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും പുതിയ സംസ്ക്കാരം ഉണ്ടാകണമെന്നും പ്രവർത്തകരോട് ആഹ്വാനം ചെയ്തു. കാസർകോട് ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രസംഗം.

0

ആലപ്പുഴ: അക്രമ രാഷ്ട്രീയത്തിനെതിരെ എൽഡിഎഫ് പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ രംഗത്തു പുതിയ സംസ്കാരം ഉണ്ടാകണമെന്നും അക്രമ രാഷ്ടീയം ഉപേക്ഷിക്കണമെന്നും കേരള സംരക്ഷണ യാത്രയിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.അക്രമ രാഷ്ട്രീയത്തിനെതിരായ പാർട്ടിയുടെ നിലപാട് കൂടുതൽ കടുപ്പിക്കുന്നതായിരുന്നു കോടിയേരിയുടെ പ്രസംഗം. അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും പുതിയ സംസ്ക്കാരം ഉണ്ടാകണമെന്നും പ്രവർത്തകരോട് ആഹ്വാനം ചെയ്തു. കാസർകോട് ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രസംഗം.

എൻഎസ്എസിനെതിരെയും കോടിയേരി വിമർശനം നടത്തി. പുന്നപ്ര വയലാർ സമരത്തെ എതിർത്തവരാണ് എന്‍എസ്എസ്. യാഥാസ്ഥിതിക വാദികൾ സാമൂഹിക പുരോഗതിക്കു എതിരായി നിൽക്കുന്നവരാണെന്നു മന്നത് പത്മനാഭൻ പറഞ്ഞത് ഓർക്കണമെന്നും കോടിയേരി പറഞ്ഞു.

You might also like

-