കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ റിമാന്‍റിലായിരുന്ന പ്രതികളെ പോലീസ്കസ്റ്റഡിയില്‍ വിട്ടു.
ബസ്സിലെ ജീവനക്കാരായിരുന്ന 7 പ്രതികളെയാണ് കോടതി 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ റിമാന്‍റിലായിരുന്ന പ്രതികളെ പോലീസ്കസ്റ്റഡിയില്‍ വിട്ടു. ബസ്സിലെ ജീവനക്കാരായിരുന്ന 7 പ്രതികളെയാണ് കോടതി 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടൊയെന്നും മറ്റ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്നും അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ 7 ജീവനക്കാരെയാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നായിരുന്നു പോലീസിന്‍റെ അപേക്ഷ.എന്നാല്‍ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.
കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.ആക്രമണത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടൊ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.കൂടാതെ 7 പേര്‍ മാത്രമല്ല തങ്ങളെ മര്‍ദിച്ചതെന്നും അക്രമി സംഘത്തില്‍ 15 പേരുണ്ടായിരുന്നുവെന്നുമാണ് മര്‍ദനമേറ്റവരുടെ മൊഴി.ഈ സാഹചര്യത്തില്‍ മറ്റ് പ്രതികളെക്കുറിച്ചും അറസ്റ്റിലായവരില്‍ നിന്ന് വിവരങ്ങള്‍ തേടും. ഇതിനു പുറമെ തങ്ങളുടെ ലാപ് ടോപ്പ് മൊബൈല്‍ ഫോണ്‍ എന്നിവ കാണാതായെന്നും മര്‍ദനമേറ്റവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടും പ്രതികളെ ചോദ്യം ചെയ്യും.തെളിവെടുപ്പ് ഉള്‍പ്പടെ പൂര്‍ത്തിയാക്കി ഈ മാസം 30 ന് 2 ണിക്ക് മുന്‍പെ പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
അതേ സമയം ബസ്സുടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുള്ളതിന് തെളിവ് ലഭിച്ചില്ലെന്നാണ് പോലീസ് അറിയിച്ചത്.എങ്കിലും സുരേഷ് കല്ലടയുടെ മൊഴിയും മറ്റ് ഫോണ്‍ രേഖകളും ഉള്‍പ്പടെ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.