പ്ലസ് വൺ വിദ്യാർഥിനിയെ യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി പ്രതി ഒളിവിൽ
വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ഇന്ന് വൈകിട്ടാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
അടിമാലി | പ്ലസ് വൺ വിദ്യാർഥിനിയെ യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി സ്വദേശി നിധിൻ തങ്കച്ചൻ (24) ആണ് വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഇയാൾ ഒളിവിലാണെന്നാണ് അടിമാലി പൊലീസ് പറയുന്നത്.വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ഇന്ന് വൈകിട്ടാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം പുറത്തായതോടെ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.