പ്രതിയെ പിടിച്ചു കോംപ്ലിമെൻറ് സസ്‌പെൻഷന്‍ നടുപ്പാറ ഇരട്ട കൊലപാതക കേസില്‍ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
രാജാക്കാട് സ്റ്റേഷനിലെ എ എസ് ഐ വി.ഉലഹന്നാൻ , വെള്ളത്തുവല്‍ സ്റ്റേഷനിലെ എ എസ് ഐ സജി എന്‍ പോള്‍, ശാന്തമ്പാറ സ്റ്റേഷനിലെ എ ആര്‍ സി പി ഒ സനീഷ്, രാജാക്കാട് സ്റ്റേഷനിലെ സി പി ഒ മാരായ ഓമനക്കുട്ടന്‍, രമേശ് എന്നിവരെ സസ്‌പ്പെന്റ് ചെയ്യുകയും രാജാക്കാട് എസ് ഐ പി ഡി അനൂപ്‌മോനെതിരേ വകപ്പുതല നടപടിയ്ക്കുമാണ് ഇടുക്കി എസ് പി ശുപാര്‍ശചെയ്തിരിക്കുന്നത്.
കൊച്ചി :ചിന്നക്കനാൽ നടുപ്പാറ ഇരട്ട കൊലപാതക കേസില്‍ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പിടികൂടിയ പ്രതിയുടെ ചിത്രവും വാര്‍ത്തയും മേലുദ്യോഗസ്ഥർ അറിയാതെ മാധ്യമങ്ങൾക്കു നല്‍കിയെന്നാരോപിച്ചാണ് നടപടി.ഇത്തരം കേസ്സുകൾ സാധാരണ പോലീസ് ഉദ്യോഗസ്ഥർ കഷ്ട്ടപെട്ടു പിടിച്ചാൽ എസ്പി വാർത്താസമ്മേളനം വിൽക്കുക പതിവാണ് എന്നാൽ ഈ കേസിൽ അതുണ്ടായില്ല പകരം പ്രതിയെ മധുരയിൽ നിന്നും പിടികൂടിയ ചിത്രമടക്കം മാധ്യമങ്ങളിൽ വർത്തവരുകയുണ്ടായി പ്രതിയെ പിടികൂടിയ യഥാർത്ഥ ഉദ്യോഗസ്ഥരുടെയപേരില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ പ്രതികാര നടപടിയാണ് സസ്‌പെൻഷൻ നടപടിയെന്നും ആരോപണമുണ്ട്
രാജാക്കാട് സ്റ്റേഷനിലെ എ എസ് ഐ വി.ഉലഹന്നാൻ , വെള്ളത്തുവല്‍ സ്റ്റേഷനിലെ എ എസ് ഐ സജി എന്‍ പോള്‍, ശാന്തമ്പാറ സ്റ്റേഷനിലെ എ ആര്‍ സി പി ഒ സനീഷ്, രാജാക്കാട് സ്റ്റേഷനിലെ സി പി ഒ മാരായ ഓമനക്കുട്ടന്‍, രമേശ് എന്നിവരെ സസ്‌പ്പെന്റ് ചെയ്യുകയും രാജാക്കാട് എസ് ഐ പി ഡി അനൂപ്‌മോനെതിരേ വകപ്പുതല നടപടിയ്ക്കുമാണ് ഇടുക്കി എസ് പി ശുപാര്‍ശചെയ്തിരിക്കുന്നത്. എസ് പിയുടെ നടപടിക്ക് വിധേയരായ ഉദോഗസ്ഥർ മുൻപ് പല പ്രമഥാ കേസുകളും തെളിയിച്ചതിന് ഗുഡ് എൻട്രി സർട്ടിഫിക്കറ്റും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയിട്ടുള്ള പോലീസ് ഉദോഗസ്ഥരാണ് . അടിമാലി രാജധാനി കൂട്ടക്കൊല തെളിയിച്ചതിൽ ഈ പോലീസുകാർ വഹിച്ച പങ്ക് വളരെ നിർണായകമാണ് .
എസ്റ്റേറ്റ് ഉടമയും ജോലിക്കാരനും കൊലചെയ്യപ്പെട്ട കേസിൽ പ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ കപിലയുടെ മൊബൈൽ ഫോൺ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു നിരീക്ഷിച്ചുവരികയായിരുന്നു . ഇതിനിടെ ശാന്തൻപാറ എസ് ഐ പോലീസുകാരുമായി വാക്കേറ്റമുണ്ടാക്കി ക്വർട്ടേഴ്‌സിലിക്ക് പോയ സമയം, കപിലയുടെ ഫോണിലേക്ക് പ്രതി ബോബിൻ തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു .ശാന്തൻപാറ എസ് ഐ സ്ഥലത്തില്ലാത്തതിനാൽ . പോലീസുകാർ തൊട്ടടുത്ത രാജാക്കാട് എസ് ഐ യെ വിവരമറിയിക്കുകയും അദ്ദേഹം ത്രിശൂർ സൈബർ സെല്ലുമായി ബന്ധപ്പെട്ടാണ് പ്രതി മധുരയിൽ ഉണ്ടന്ന് മനസ്സിലാക്കുന്നത് , ഇതുപ്രകാരം പുറപ്പെട്ട പ്രത്യക ടിമിനൊപ്പം മറ്റൊരുകേസ്സിന്റെ അന്വേഷണവുമായി ബന്ധപെട്ടു ചെന്നൈയിൽ ആയിരുന്ന രാജാക്കാട് എ എസ് ഐ ഉലഹന്നാനും ഇവർക്കൊപ്പം ചേർന്നാണ് പ്രതിയെ പിടികൂടുന്നത് .
പ്രതിയെ പിടികൂടിയ ശേഷം പോലീസുകാർ പ്രതിയുമായി നിൽക്കുന്ന ചിത്രം ഡ്രൈവറെ കൊണ്ട് എടുപ്പിച്ചു എസ് പി ക്കും മൂന്നാർ ഡിവൈ എസ് പി യുടെ പോലീസുകാർ ഉൾപ്പെടുന്ന പോലീസിന്റ വാട്ട് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു പ്രതിയെ പിടികൂടിയന്നറിഞ്ഞപ്പോൾ എസ്പി ഈ ഗ്രൂപ്പിൽ പൊലീസുകാരെ അഭിന്ദിച്ചു സന്ദേശം കൈമാറുകയും ചെയ്തു .പോലീസിന്റെ വാട്ട് ആപ്പ് ഗ്രൂപ്പിൽ വന്നചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് പോലീസുകാരിൽ ആരോ എടുത്തു അപ്പോൾ തന്നെ മാധ്യമങ്ങൾക്ക് കൈമാറി ഇതോടെ പ്രതിയെ പിടികൂടിയതായി മുഴുവൻ മാധ്യമങ്ങളും വാർത്ത നൽകുകയുണ്ടായി ഇതോടെ വമ്പൻ വാർത്ത സമ്മേളനം പൊളിഞ്ഞു.പിന്നീടാണ് പ്രതിയെ പിടികൂടിയ പൊലീസുകാരെ സസ്‌പെന്റ് ച്യ്തത്
കഴിഞ്ഞ പതിനാലിന് പൂപ്പാറ നടുപ്പാറ റിദംസ് ഓഫ് മൈമൈന്റ് റിസോര്‍ട്ടില്‍ റിസോര്‍ട്ട് ഉടമയേയും എസ്‌റ്റേറ്റ് ജീവനക്കാരനെയും കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ബോബിനെ പിടികൂടുന്നതിന് പ്രത്യേകം രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വഡിൽ രാജാക്കാട് എസ് ഐ ഉള്‍പ്പെട്ട ആറംഗ സംഘമാണ് തമിഴ്‌നാട് മധുരയില്‍ നിന്നും അറസ്റ്റ് ചെയ്തത്. രാജാക്കാട് എസ് ഐ പി ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയതെന്ന നിലയില്‍ വാര്‍ത്ത വന്നത് വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയില്‍ നടന്നിട്ടുള്ള പ്രമാഥമായ ക്രൈം കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്രേസ് ക്രൈം ടീമില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വെള്ളത്തുവല്‍ എ എസ് ഐ സജി എന്‍ പോള്‍, രാജാക്കാട് എ എസ് ഐ സി വി ഉലഹന്നാന്‍ എന്നിവരെ സസ്‌പെന്റ് ചെയ്തത് എസ് പിയുടെ പ്രതികാര നടപടിയാണെന്ന ആരോപണവും പൊലീസ് സേനയില്‍ തന്നെ ഉയരുന്നുണ്ട്. അമ്പതിലധികം വരുന്നസുപ്രധാന കേസുകള്‍ തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണിവര്‍. മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണറടക്കമുള്ള നൂറോളം അംഗീകാരങ്ങളും നൂറിലധികം വരുന്ന ഗുഡ് സര്‍വ്വീസ് എന്‍ഡ്രിയം ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ട് . ഗ്രൂപ്പില്‍ നിന്നും ചിത്രം പുറത്ത് വിട്ടതാരെന്ന് അന്വേഷമം നടത്താതെ പ്രതിയെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ചിരിക്കുന്ന നടപടി ഇടുക്കിയില്‍ പൊലീസ് സേനയ്ക്കുള്ളിലും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ് പി മാധ്യങ്ങളോട് പ്രതികരിക്കുവാനും തയ്യാറായിട്ടില്ല.പൊതുവെ ഭരണകക്ഷി നേതാക്കളുടെ മാത്രം ഫോൺ അറ്റൻഡ് ചെയ്യുന്നഎസ് പി ഇക്കര്യംതിരക്കാൻ ജില്ലയിലെ മാധ്യമ പ്രവർത്തകർ ശ്രമിച്ചെങ്കിലും പതിവ് പോലെ ഫോൺ നിരവധിതവണ റിങ് ചെയ്ത നിശ്ചലമായി .