മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തി പ്രതി ആത്മഹത്യ ചെയ്തു

മക്വിറ്റ കേവ്‌സ് സ്റ്റേറ്റ് പാര്‍ക്ക് കോംപൗണ്ടിലാണ് ടെയ്‌ലര്‍ സ്‌കിമിഡിറ്റ് (42), ഭാര്യ സാസ്‌ക്കെമിഡിറ്റ്(42), ആറ് വയസ്സുള്ള പെണ്‍കുട്ടി എന്നിവരുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഇവരെ വെടിവെച്ചു കൊലപ്പെടുത്തി എന്ന് കരുതുന്ന ഗണ്‍മാന്‍ ആന്റണി ഷെര്‍വിന്റെ(25) മൃതദ്ദേഹം വൃക്ഷ നിബിഡമായ പാര്‍ക്കില്‍ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

0

ഐയോവ | ഐയോവ സ്‌റ്റേറ്റ് പാര്‍ക്കില്‍ നാലംഗ കുടുംബ്ത്തിലെ 6 വയസ്സുള്ള പെണ്‍കുട്ടിയെയും, മാതാപിതാക്കളേയും കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ഐയോവ പോലീസ് അറിയിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന 9 വയസ്സുകാരന്‍ രക്ഷപ്പെട്ടു.വെള്ളിയാഴ്ചയായിരുന്നു സംഭവം. മക്വിറ്റ കേവ്‌സ് സ്റ്റേറ്റ് പാര്‍ക്ക് കോംപൗണ്ടിലാണ് ടെയ്‌ലര്‍ സ്‌കിമിഡിറ്റ് (42), ഭാര്യ സാസ്‌ക്കെമിഡിറ്റ്(42), ആറ് വയസ്സുള്ള പെണ്‍കുട്ടി എന്നിവരുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഇവരെ വെടിവെച്ചു കൊലപ്പെടുത്തി എന്ന് കരുതുന്ന ഗണ്‍മാന്‍ ആന്റണി ഷെര്‍വിന്റെ(25) മൃതദ്ദേഹം വൃക്ഷ നിബിഡമായ പാര്‍ക്കില്‍ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

വെടിവെപ്പിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പബ്ലിക്ക് സേഫ്റ്റി ഡിവിഷന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മിച്ച് മോര്‍ട്ടവഡിറ്റ പറഞ്ഞു.ഷെര്‍വിനുമായി തന്റെ സഹോദരിക്കോ കുടുംബത്തിനോ യാതൊരു മുന്‍ പരിചയവുമില്ലെന്ന് കൊല്ലപ്പെട്ട സാനയുടെ സഹോദര്‍ ആഡം പറഞ്ഞു.വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട 9 വയസ്സുക്കാരന്‍ സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നുവോ, അതോ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതാണോ എന്ന് അറിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. സെഡര്‍ ഫാള്‍സ് മേയര്‍ റോമ്പ് ഗ്രീന്‍ സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ സംസ്‌ക്കാരത്തിനായി ഗൊ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട്.

You might also like

-