മുത്തലാഖ് വോട്ടെടുപ്പിലെ അസാന്നിധ്യം; നേത്രുത്തന്റെ വിമർശനം കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തി,പാർട്ടി ഒറ്റപ്പെടിത്തി
വിമര്ശനമുയർന്നപ്പോൾ തനിക്കായി കാര്യമായ പ്രതിരോധം സംസ്ഥാന നേതാക്കളില്‍ നിന്ന് ഉണ്ടായില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിലയിരുത്തല്‍. പ്രതിരോധം തീര്‍ക്കാതിരുന്നവര്‍ വിശദീകരണം ചോദിച്ചത് പരസ്യമാക്കിയതിലൂടെ കൂടുതല്‍ കുഴപ്പത്തിലാക്കിയെന്നുമാണ് കുഞ്ഞാലികുട്ടിക്ക് ഒപ്പമുള്ളവരുടെ നിലപാട്. എന്നാല്‍ വിഷയം വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്
കോഴിക്കോട് :പാർലമെന്റിൽ മുത്തലാഖ് വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതിനെ ചൊല്ലിയുടെ വിവാദത്തിലെ പാര്‍ട്ടി ഇടപെടലുകളിലും പി.കെ കുഞ്ഞാലിക്കുട്ടിക്ക് കടുത്ത അതൃപ്തി. വിമര്ശനമുയർന്നപ്പോൾ തനിക്കായി കാര്യമായ പ്രതിരോധം സംസ്ഥാന നേതാക്കളില്‍ നിന്ന് ഉണ്ടായില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിലയിരുത്തല്‍. പ്രതിരോധം തീര്‍ക്കാതിരുന്നവര്‍ വിശദീകരണം ചോദിച്ചത് പരസ്യമാക്കിയതിലൂടെ കൂടുതല്‍ കുഴപ്പത്തിലാക്കിയെന്നുമാണ് കുഞ്ഞാലികുട്ടിക്ക് ഒപ്പമുള്ളവരുടെ നിലപാട്. എന്നാല്‍ വിഷയം വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.
അടിമുടി നീരസമുണ്ട് കുഞ്ഞാലിക്കുട്ടിക്ക്. കഴിഞ്ഞ ദിവസം തന്റെ നിലപാട് വിശദീകരിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ വാചകങ്ങളില്‍ പോലും ഇക്കാര്യം വ്യക്തം. പൂര്‍ണമായും ദേശീയ രാഷ്ട്രീയത്തില്‍ മുഴുകാനാകാത്തതിന്റെ കാരണം സംസ്ഥാനത്തെ ചെറിയ പ്രശ്നങ്ങളിലടക്കം ഇടപെടേണ്ടി വരുന്നതാണെന്ന വാക്കുകള്‍ പോലും അതിന്റെ ഭാഗമാണെന്നാണ് ലീഗ് നേതാക്കള്‍ക്കിടയിലെ വിലയിരുത്തല്‍. യുഡിഎഫ് സംവിധാനത്തില്‍ ഇടപെടണമെന്ന നിര്‍ദേശം വച്ചതും സംസ്ഥാന നേതൃത്വമാണെന്ന തുറന്ന് പറച്ചില്‍ അണികള്‍ക്കുള്ള സന്ദേശമാണ്.
ഒപ്പം വിശദീകരണം ചോദിച്ചത് പരസ്യമാക്കിയതിലുള്ള അതൃപ്തിയും. കേരളത്തിലെ ഇടപെടലുകള്‍ എണ്ണിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടി നടത്തിയത് ഇപ്പോഴും സംസ്ഥാനത്തുള്ള നേതൃപരമായ പങ്കാളിത്തത്തിന്റെ ഓര്‍മപ്പെടുത്തലുമാണ്. ഒപ്പം പാര്‍ലമെന്റില്‍ എത്താത്ത ഇടത് എം.പിമാരോട് അവരുടെ പാര്‍ട്ടികള്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ മറുപടി ലീഗിലെ വിമര്‍ശകര്‍ക്ക് കൂടിയുള്ളതാണെന്നാണ് നേതാക്കള്‍ക്കിടിയിലെ വ്യഖ്യാനം. കുഞ്ഞാലിക്കുട്ടി അടുത്ത ദിവസം വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കാനാണ് സാധ്യത.