പ്രവാസികള്‍ക്ക് 14 ദിവസത്തെ ക്വാറന്‍റീനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
ഗൾഫിൽ നിന്ന് തിരികെ വരുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ആണ് നിർദേശിച്ചിരിക്കുന്നത് എന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയില്‍. ഇത് ഏഴു ദിവസം ആക്കാൻ കേരളം അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും ഇക്കാര്യം കോടതിയെ അറിയിച്ചു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ 14 ദിവസത്തെ ക്വാറന്‍റീനില്‍ കഴിയണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

നിലവിലെ മാര്‍ഗനിര്‍ദേശം അനുസരിച്ച് 14 ദിവസത്തെ ക്വാറന്റീനാണ് വേണ്ടതെന്ന് കേന്ദ്രം ഹൈക്കോടിയെ അറിയിച്ചു. എന്നാല്‍ ഏഴ് ദിവസമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് നല്‍കിയതായി സംസ്ഥാന സര്ക്കാരും വ്യക്തമാക്കി. ഇത് ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇത് വരെ തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ മറുപടി. പ്രവാസികളെ തിരികെ കൊണ്ടുവരുന്ന നടപടി ക്രമങ്ങളിൽ ഇപ്പോൾ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി 12ാം തിയതി പരിഗണിക്കാനായി മാറ്റി.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒരുക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. ബാക്കി ഏഴ് ദിവസം വീട്ടിൽ ക്വാറന്‍റൈനില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ വിദേശത്തു നിര്‍ബന്ധമായി പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടിയിട്ടുണ്ട്.