മത്സ്യ തൊഴിലാളികളെ ട്വിറ്ററിലൂടെ അപമാനിച്ച തരൂരിനെതിരെ പ്രതിക്ഷേധം
തിരുവനന്തപുരത്തെ മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് വോട്ട് ചോദിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് വിവരിക്കുമ്പോള്‍ തരൂര്‍ ഉപയോഗിച്ച ‘Found a lot of enthusiasm at the fish market, even for a squeamishly vegetarian MP’ FhcnIfnse ‘squeamishly v-vegetarian’ എന്ന പ്രയോഗമാണ് വിവാദമായത്
തിവനതപുരം :മത്സ്യ വില്‍പ്പനക്കാരുടെ ഇടയില്‍ പ്രചാരണത്തിന് പോയതിന് ശേഷം ട്വിറ്ററില്‍ ആണ് അവരെ അപമാനിക്കുന്ന തരത്തില്‍ അദ്ദേഹം പ്രതികരിച്ചത്. മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്.ഓക്കാനം വരുവിധം വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ശശി തരൂരിന്റെ ഉള്ളിലെ സവര്‍ണ ചിന്തയാണ് ഇത്തരത്തില്‍ ഒരു കാര്യം പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വിമര്‍ശകര്‍.
തിരുവനന്തപുരത്തെ മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് വോട്ട് ചോദിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് വിവരിക്കുമ്പോള്‍ തരൂര്‍ ഉപയോഗിച്ച ‘Found a lot of enthusiasm at the fish market, even for a squeamishly vegetarian MP’ FhcnIfnse ‘squeamishly v-vegetarian’ എന്ന പ്രയോഗമാണ് വിവാദമായത്.
Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!
ശശി തരൂര്‍ ഉപയോഗിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ വാക്കിന് ഓക്കാനമുണ്ടാക്കുന്ന, മനംപുരട്ടലുണ്ടാക്കുന്ന എന്നൊക്കെയാണ് അര്‍ത്ഥം വരികയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മീന്‍മണം തനിക്ക് മനംപുരട്ടലുണ്ടാക്കുമെങ്കിലും ചന്തയിലെ ആരവങ്ങള്‍ തന്നെ ഉത്സാഹഭരിതനാക്കി എന്നാണ് ശശി തരൂര്‍ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.
പ്രളയസമയത്ത് കേരളത്തിന്റെ രക്ഷകരായി എത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത് ഈ തൊഴില്‍ ചെയ്താണ്.മത്സ്യത്തൊഴിലാളികളെ കീഴാളരായി കാണാന്‍ നഗരവാസികളെ പ്രേരിപ്പിക്കുന്നത് ഇത്തരം സവര്‍ണ ബോധമാണെന്നും ശശി തരൂറിന്റെ പ്രസ്താവന ഏറെ അപകടം നിറഞ്ഞതാണെന്നുമാണ് വിമര്‍ശം