ജമ്മുകശ്മീരിൽ ഭാരക്കുട ഭീകരത, പട്ടാളനിയമമാണ് കശ്മീരില്‍ നടപ്പാക്കുന്ന ;മുഹമ്മദ് യൂസഫ് തരിഗാമി
തിഹാര്‍ ജയിലില്‍ നിങ്ങള്‍ക്ക് എത്രപ്രാവശ്യം പ്രതിഷേധിക്കാന്‍ കഴിയും”
ഡൽഹി :ഇന്ത്യയിൽ ഭരണഘടനയും നിയമങ്ങളും ബാധകമല്ലാത്ത പ്രദേശമായി ജമ്മു-കശ്മീര്‍ മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. 880 ദിവസമായി ഈ സ്ഥിതി തുടര്‍ന്നിട്ടും എന്തുകൊണ്ടാണ് പ്രതിഷേധം ഉയരാത്തതെന്ന ചോദ്യത്തിന് തിഹാര്‍ ജയിലില്‍ നിങ്ങള്‍ക്ക് എത്ര പ്രാവശ്യം പ്രതിഷേധിക്കാന്‍ കഴിയും എന്ന മറുചോദ്യമായിരുന്നു തരിഗാമിയുടെ മറുപടി.”തിഹാര്‍ ജയിലില്‍ നിങ്ങള്‍ക്ക് എത്രപ്രാവശ്യം പ്രതിഷേധിക്കാന്‍ കഴിയും” എന്നാണ് തരിഗാമി പ്രതികരിച്ചത്. പട്ടാളനിയമമാണ് കശ്മീരില്‍ നടപ്പാക്കുന്നത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ കഴിയുന്നവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത അനുഭവങ്ങളിലൂടെയാണ് കശ്മീര്‍ ജനത കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സാര്‍ഥം ഡല്‍ഹിയില്‍ എത്തിയ തരിഗാമി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു