തങ്കഅങ്കി ഇന്ന് സന്നിധാനത്തെത്തും
5 മണിയ്ക്ക് ശരംകുത്തിയിൽ എത്തുന്ന തങ്കയങ്കി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപ്രകാരം സ്വീകരിക്കും.തുടർന്ന് സോപാനത്തിലേക്ക് കൊണ്ടുപോകും.വൈകീട്ട് ആറരയ്ക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും.
സന്നിധം:ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഉച്ചയ്ക്ക് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര വൈകീട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടും.
വൈകിട്ട് മൂന്ന് മണിയ്ക്ക് പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് പുറപ്പെടും.5 മണിയ്ക്ക് ശരംകുത്തിയിൽ എത്തുന്ന തങ്കയങ്കി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപ്രകാരം സ്വീകരിക്കും.തുടർന്ന് സോപാനത്തിലേക്ക് കൊണ്ടുപോകും.വൈകീട്ട് ആറരയ്ക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. തങ്ക അങ്കി ഘോഷയാത്രാ സമയം മുതൽ ദീപാരാധന വരെ പമ്പയിൽ നിന്നും തീർത്ഥാടകരെ മലകയറ്റി വിടില്ല. ദീപാരാധനയ്ക്ക് ശേഷമാണ് ദർശനം. ഘോഷയാത്രയുടെ ഭാഗമായി പമ്പാ മുതൽ സന്നിധാനം വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്