ലോക്ക്ഡൗണ്‍ നിയം ലംഘിച്ചെന്നാരോപിച്ച് പോലീസ് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ് നാട്ടിൽ വ്യാപക പ്രതിക്ഷേധം

ക്രൂരമർദ്ദനത്തിനു പുറമെ അച്ഛനും മകനും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും റിപ്പോർട്ടുണ്ട് .

0

ചെന്നൈ :തമിഴ്‌നാട്ടിൽ ലോക്ക്ഡൗണ്‍ നിയം ലംഘിച്ചെന്നാരോപിച്ച് പോലീസ് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ഷേധം ആളിക്കത്തുകയാണ് . ലോക്ക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് ജൂണ് 19-ന് കസ്റ്റഡിയിലെടുത്ത തൂത്തുക്കുടിയിലെ കടയുടമ ജയരാജൻ(59), മകൻ ബെന്നിക്‌സ്(31) എന്നിവരെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.ക്രൂരമർദ്ദനത്തിനു പുറമെ അച്ഛനും മകനും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും റിപ്പോർട്ടുണ്ട് .

പട്ടണത്തിൽ വ്യാപാരം നടത്തുന്ന വ്യാപാരിയായ ജയരാജൻ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ലെന്ന കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്തുതൂത്തുക്കുട‌ിക്ക് സമീപം സാത്താങ്കുളം എന്ന സ്ഥലത്താണ് സംഭവം . അച്ഛനെ പൊലീസ് പിടികൂടിയതറിഞ്ഞു മകൻ ബെന്നിക്‌സ് സ്റ്റേഷനിലെത്തിയത്.നിസ്സാരകാസ്റ്റത്തിന് അച്ഛനെ പോലീസ് ക്രൂരമായി മർദിച്ചതറിഞ്ഞു പോലിസിനോട് കാര്യം തിരക്കിയ മകനെയും ക്രൂരമായി പോലീസ് മർദ്ധിച്ചതിനു പിന്നാലെ പൊലീസിനെ ആക്രമിച്ചെന്ന വകുപ്പ് ചുമത്തി ബെന്നിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്യ്തു മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

Rahul Gandhi

Police brutality is a terrible crime. It’s a tragedy when our protectors turn into oppressors. I offer my condolences to the family of the victims and appeal to the government to ensure #JusticeForJeyarajAndFenix
Tuticorin custodial death: Kin say father-son duo was sexually abused in police custody, outrage in…
P Jayaraj and his son J Bennicks were picked by the Tuticorin police for keeping their mobile accessories shop open during the lockdown. Now, media reports have suggested that the duo was brutally…

രണ്ടു ദിവസ്സം പോലീസ് അന്യതടങ്കലിൽ പാർപ്പിച്ച പോലീസ് ക്രൂരപീഡനത്തിനു ശേഷമാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് അച്ഛനെയും മകനെയും നേരിട്ട് കാണാൻ തയാറായില്ലെന്ന ആരോപണവുമായി റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രക്തസ്രാവം കാരണം പല തവണ ജയരാജന്റേയും ബെന്നിക്‌സിന്റെയും വസ്ത്രങ്ങള്‍ മാറ്റിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.മജിസ്‌ട്രേറ്റിനെതിരെയും പൊലീസിന് മെതിരെ ഹ്യൂമണ്‍ റൈറ്റ് സംഘടനാ നിയപോരാട്ടവുമായി രംഗത്തെത്തിയിട്ടുണ്ട്.

റിമാൻഡിൽ ജയിലിൽ കഴിഞ്ഞിരുന്ന ബെന്നിക്‌സിനെ തിങ്കളാഴ് നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കടുത്ത പനിയും ശ്വാസ തടസ്സവവും മൂലം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജയരാജ് മരിച്ചത്.

ഇരുവരുടെയും മരണത്തിൽ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ച് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. മണിക്കൂറുകളോളം അവരവിടെ കുത്തിയിരുന്നു.കസ്റ്റഡി മരണത്തിനെതിരെ ഡി.എം.കെ. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ഇതിനിടെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിഷയത്തിൽ ഇടപെട്ടു. മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഉടൻ റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.ഇതിനിടെ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

-