പോലീസ് സഹായത്തോടെ ജയിൽ ചട്ടം ,കുപ്രസിദ്ധ മോഷ്ടാവ് ബുള്ളറ്റ് സെബിൻ സ്റ്റാൻലിൻ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും ചാടിരക്ഷപെട്ടു ,
ഷാഡോ പോലീസ് പിടികൂടി കസ്റ്റഡിയിൽ എടുത്ത പ്രതിയെ ലേക്കപ്പിൽ സൂക്ഷിക്കാൻ പോലീസുകാർ ശ്രമിച്ചെങ്കിലും ഇയാളെ ലോക്കപ്പിൽ ഇടരുതെന്ന് Sl നൽകിയ പ്രതേക നിർദ്ദേശമാണ് പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതെന്ന് അകേഷേപം
തിരുവനതപുരം : കുപ്രസിദ്ധ മോഷ്ടാവുംസ്ഥിരം കുറ്റവാളിയുമായ ബുള്ളറ്റ് സെബിൻ സ്റ്റാൻലിൻ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും ചാടിരക്ഷപെട്ടു . ഇന്നു ഉച്ചക്കാണ് കൊടുകുറ്റവാളിയായ് ഇയാൾ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷനാവുന്നത് . സ്ഥിരം കുറ്റവാളിയായ ഇയാളുടെ പേരിൽ 20തിൽ അധികം മോഷണ കേസുകൾ ഉണ്ട് .പിടപ്പള്ളിയും നിരവധി കേസിൽ പ്രതിയുമായ സ്റ്റാലിനെ ദിവസങ്ങൾക്ക് മുമ്പാണ് വളരെ പണിപ്പെട്ട് ഷാഡോ വിഭാഗം അതി സാഹസികമായി പിടികൂടി തമ്പാനൂർ സബ് ഇൻസ്പെക്ടർക്ക് കൈമാറിയത് എന്നാൽ SI യുമായി മുൻ പരിചയവും അടുപ്പവുമുള്ള പ്രതി ഈ പരിചയം മുതലാക്കിയാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതായാണ് ആക്ഷേപം.
ഷാഡോ പോലീസ് പിടികൂടി കസ്റ്റഡിയിൽ എടുത്ത പ്രതിയെ ലേക്കപ്പിൽ സൂക്ഷിക്കാൻ പോലീസുകാർ ശ്രമിച്ചെങ്കിലും ഇയാളെ ലോക്കപ്പിൽ ഇടരുതെന്ന് Sl നൽകിയ പ്രതേക നിർദ്ദേശമാണ് പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതെന്ന് അകേഷേപം. സംഭവം വിവാദമായതോടെ എസ് ഐ ക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് ഡി ജി പി യ്ക്ക് റിപ്പോർ നൽകിയിട്ടുണ്ട് . രാഷ്ട്രീയ നേതൃത്വവുമായി ഉന്നതഉദ്യാഗസ്ഥരുമായും ചങ്ങാത്തമുള്ള തമ്പാനൂർ എസ് ഐ ക്കെതിരെ കുറ്റവാളികളെ സഹായിക്കന്നതടക്കമുള്ള നിരവധിപരാതികൾ നിലവിലുണ്ട്
പോലീസിന്റെ വിചിത്ര വിശദികരണം
തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും പ്രതി രക്ഷപെട്ട സംഭവത്തിൽ വിശദികരണവുമായി പോലീസ് രംഗത്തെത്തി കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെയാണ് ജിഡി ചുമതലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അനിൽകുമാറിനെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ടന്നാണ് പോലീസ് പറയുന്നത് . ഓടുന്നതിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ശേഷം സ്റ്റേഷന് പിന്നിലെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പൊലീസുകാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിൻ രക്ഷപ്പെട്ടതയാണ് പോലീസ് ഭാക്ഷ്യം