ഡൽഹി കലാപം ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കേസെടുത്തു , വീട് സീല്‍ ചെയ്തു

വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്

0

ഡല്‍ഹി: ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കേസെടുത്തു. താഹിര്‍ ഹുസൈന്റെ വീട് ഡല്‍ഹി പൊലീസ് സീല്‍ ചെയ്തു. ഡല്‍ഹി കലാപത്തിലും ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തിലും താഹിര്‍ ഹുസൈന് പങ്കുണ്ടെന്ന് ആരോപിച്ചാണ് കേസ്സ്.ഡൽഹി 59 വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍ കലാപകാരികള്‍ക്കൊപ്പമായിരുന്നുവെന്നാണ് ആരോപണം. വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്. എഎപി നേതാവാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയും രംഗത്തെത്തിയിരുന്നു ഇതേത്തുടർന്നാണ് ഡൽഹി പോലീസിന്റെ നടപടി

Aam Aadmi Party (AAP) suspends Councilor Tahir Hussain from the primary membership of the party. (file pic)
Image
9:53 PM · Feb 27, 2020Twitter Web App
താ​ഹി​ർ ഹു​സൈ​ന്‍റെ വീ​ടി​നു സ​മീ​പം ഓ​ട​യി​ൽ​നി​ന്നാ​ണ് അ​ങ്കി​ത് ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ഇന്റലിജന്‍സ് ഓഫീസര്‍ അങ്കിത് എ​.എ​.പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ങ്കി​തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ങ്കി​തി​ന്‍റെ പി​താ​വും ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ര​വീ​ന്ദ​ർ ശ​ർ​മ ആ​രോ​പി​ച്ചി​രു​ന്നു. മ​ക​നെ മ​ർ​ദി​ച്ച​തി​നു ശേ​ഷം വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നും ര​വീ​ന്ദ​ർ ശ​ർ​മ പ​റ​ഞ്ഞു

അതേസമയം സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍. ഫെബ്രുവരി 25ന് കാണാതായ ഇന്റലിജന്‍സ് ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ മൃതദേഹം അടുത്ത ദിവസം ഡല്‍ഹിയിലെ അഴുക്കുചാലില്‍ നിന്നാണ് കണ്ടുകിട്ടിയത്. തന്നെ ഈ ആരോപണത്തിലൂടെ ബി.ജെ.പി നേതാവ് കപില്‍ ശര്‍മ്മ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് താഹിര്‍ ഹുസൈന്‍ പറയുന്നത്.

താഹിര്‍ ഹുസൈന്‍ താമസിക്കുന്ന ചാന്ദ്ബാഗ് പ്രദേശത്താണ് സംഘ്പരിവാര്‍ അഴിച്ചുവിട്ട ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. സംഘര്‍ഷം തന്നെ വ്യക്തിപരമായി തന്നെ ബാധിച്ചെന്ന് പറഞ്ഞ താഹിര്‍ ആക്രമണം ആരംഭിച്ച 24ന് തന്നെ തന്റെ കെട്ടിടത്തിനകത്ത് കടന്ന് അക്രമികള്‍ വിടാതെ പിന്തുടര്‍ന്നെന്നും പൊലീസ് സംഘത്തെ സംഘര്‍ഷം നടക്കുന്ന സ്ഥലത്തേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക സ്റ്റേഷന്‍ ഹൌസ് ഓഫീസറെയും ഡെപ്യൂട്ടി കമ്മീഷണറെയും വിളിച്ചതായും, ആജ് തക്കിന്റെ ചാനല്‍ റിപ്പോര്‍ട്ടറെ വരെ ആവശ്യത്തിന് വിളിച്ചതായും താഹിര്‍ പറഞ്ഞു.

പൊലീസ് തന്റെ വീട്ടില്‍ രാത്രി 7.30ന് എത്തുകയും വീട്ടിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തതായി താഹിര്‍ പറയുന്നു. വീട് മുഴുവന്‍ പരിശോധിച്ച പൊലീസ് ഒന്നും തന്നെ കണ്ടെടുത്തില്ലെന്നും താഹിര്‍ വ്യക്തമാക്കി. പൊലീസ് നിര്‍ദ്ദേശപ്രകാരം പുലര്‍ച്ചെ 3 മണിക്ക് കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി വീട് പൊലീസിനെ ഏല്‍പ്പിച്ചതായും അതിന് ശേഷം എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയില്ലായെന്നും താഹിര്‍ ഹുസൈന്‍ ഇന്ത്യടുമോറോ ഓണ്‍ലൈനിനോട് പറഞ്ഞു.

അങ്കിത് ശര്‍മ്മയെ താഹിറിന്റെ കെട്ടിടത്തില്‍ കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന ആരോപണങ്ങള്‍ക്ക് ‘താനവിടെയില്ലാതെ കെട്ടിടം പൊലീസിന് കൈമാറിയ സ്ഥിതിയായതിനാല്‍ മറുപടി നല്‍കാന്‍ സാധിക്കില്ലായെന്നാണ്’ താഹിര്‍ നല്‍കുന്ന മറുപടി. പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഫെബ്രുവരി 25ന് സംഭവിച്ച കാര്യം പുറത്തുകൊണ്ടുവരാന്‍ സാധിക്കൂവെന്നും താഹിര്‍ പറഞ്ഞു.

കെട്ടിടത്തിനകത്ത് വെച്ച് സ്ഫോടനവസ്തുക്കള്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്ക് താഹിര്‍ മറുപടി നല്‍കുന്നതിങ്ങനെയാണ്.

‘ചിലരുടെ പരാതിയില്‍ പൊലീസ് കെട്ടിടത്തിന്റെ ടെറസടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പക്ഷെ ഒന്നും തന്നെ കണ്ടെടുക്കാന്‍ സാധിച്ചില്ല. ഞാന്‍ അവിടെ വിട്ടതിന് ശേഷം എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന് മറുപടി നല്‍കുക സാധ്യമല്ല. ആഴത്തിലുള്ള പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഉത്തരം ലഭിക്കുകയുള്ളൂ’; താഹിര്‍ പറഞ്ഞു.

പൊലീസ് അന്വേഷണങ്ങളോട് സഹകരിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് വലിയ വധഭീഷണികളാണ് ലഭിക്കുന്നതെന്നും താഹിര്‍ ഹുസൈന്‍ ആശങ്ക പ്രകടിപ്പിച്ചു.

You might also like

-