തായ്‌ലാന്റിലെ ഗുഹയില്‍ കുടുങ്ങിയവർക്ക് നീന്തല്‍ പരിശീലനം നല്‍കി പുറത്തെത്തിക്കാൻ രക്ഷാസംഘം

ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളും പരിശീലകനുമുള്‍പ്പെടെയുള്ളവരെ നീന്തല്‍ പഠിപ്പിച്ച് പുറത്തെത്തിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം

0

തായ്ലാന്‍റിലെ ഗുഹയില്‍ കു

ടുങ്ങിയ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്കി പുറത്തെത്തിക്കാനൊരുങ്ങി രക്ഷാസംഘം. ഗുഹയിലെ വെള്ളം താ‍ഴുന്നത് വരെ കാത്തിരിക്കുന്നതിന് പ്രതിവിധിയായാണ് പുതിയ നീക്കം.ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളും പരിശീലകനുമുള്‍പ്പെടെയുള്ളവരെ നീന്തല്‍ പഠിപ്പിച്ച് പുറത്തെത്തിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം. ഗൂഹയിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്താലും ജലനിരപ്പ് കുറയാത്തതിനാലാണ് പുതിയ തീരുമാനം.കഴിഞ്ഞദിവസ്സങ്ങൾ ഗുഹയിലെ വെള്ളം വറ്റിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം ഫലം കണ്ടില്ല . 128 മില്ല്യൺ ലിറ്റർ വെള്ളം പ്രതി ദിനം പമ്പുചെയ്ത പുറം തള്ളിയെങ്കിലും ഗുഹയിലെ ജലനിരപ്പ് കുറക്കാനായില്ല 
വെള്ളം മാറി കുട്ടികളെ പുറത്തെത്തിക്കാന്‍ 3 4 മാസം വരെയെടുക്കും ഇത് കുട്ടികളുടെ ആരോഗ്യത്തെയും ജീവനെയും പ്രതികൂലമായി ബാധിക്കും.അതിനാലാണ് പുതിയ ഇത്തരം ഒരു ശ്രമം രക്ഷാസംഘം ഏറ്റെടുത്തിരിക്കുന്നത്. നീക്കത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കുള്ള നീന്തല്‍ വസ്ത്രങ്ങളും പരിശീലിപ്പിക്കാന്‍ നീന്തല്‍ വിദ്ഗദരും ഗുഹയിലെത്തി.
ആദ്യം നീന്തലറിയുന്ന കുട്ടികളെ ആയിരിക്കും പുറത്തെത്തിക്കുക. ശേഷമായിരിക്കും മറ്റുള്ളവരെ പുറത്തെത്തിക്കുക. കുട്ടികളും കോച്ചും കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് വൈദ്യതിയും ഇന്‍റര്‍നെറ്റ് സം‍വിധാനങ്ങളും എത്തിക്ക്നും ശ്രമങ്ങള്‍ ആരംഭിച്ചുക‍ഴിഞ്ഞു.

You might also like

-