.പോപ്പുലർ ഫ്രണ്ട്‌ സംഘപരിവാറിന്റെ മറുപതിപ്പ്‌

കാമ്പസുകളിൽ തീവ്രവാദികളെ സൃഷ്ടിക്കുന്നതിന് പോപ്പുലർ ഫ്രണ്ടും ആളുകളെ നിയോഗിക്കുകയാണ്

0

ആർ.എസ്.എസ്. അന്യദേശങ്ങളിൽ പ്രചാരകന്മാരായി ആയുധപരിശീലനം നേടിയവരെ നിയോഗിക്കുന്നതുപോലെ കാമ്പസുകളിൽ തീവ്രവാദികളെ സൃഷ്ടിക്കുന്നതിന് പോപ്പുലർ ഫ്രണ്ടും ആളുകളെ നിയോഗിക്കുകയാണ്.  മഹാരാജാസിൽ കൊലപാതകത്തിന് നേതൃത്വം കൊടുക്കാൻ അർദ്ധരാത്രിയിൽ ഒത്തുകൂടിയവർ എറണാകുളത്തുള്ളവർ മാത്രമല്ല. മറ്റു ജില്ലകളിൽ നിന്നുകൂടി ഒത്തുകൂടിയവരാണ്.  മുൻകൂട്ടി ആസൂത്രണം ചെയ്യാതെ ഒരു കേമ്പസ്സിൽ മറ്റു പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പോലുമല്ലാത്തവർ അസമയത്ത്‌ എങ്ങിനെ എത്തിച്ചേർന്നു?  കലാലയങ്ങളിൽ തീവ്രവാദം കടന്നുചെന്നാൽ ഭാവി തലമുറയെ അത് നശിപ്പിക്കും. തീവ്രവാദ ആശയങ്ങൾ സ്വാധീനിക്കപ്പെട്ടാൽ അവർ ഭീകരവാദികളായും രാജ്യദ്രോഹികളായും മാറാൻ അധികസമയം വേണ്ട. മതനിരപേക്ഷ മനസ്സ്‌ അത്‌ അനുവദിക്കില്ല.

You might also like

-