അമേരിക്കയിൽ ടെക്‌സസില്‍ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി

അമേരിക്കയില്‍ ഈവര്‍ഷം ഇതുവരെ 18 വധശിക്ഷകളാണു നടപ്പാക്കിയത്. ഇതില്‍ പത്തും ടെക്‌സസില്‍ നിന്നാണ്

0

ഹണ്ട്‌സ് വില്ല : അടുത്തടുത്ത രണ്ടു ദിവസങ്ങളില്‍ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി ടെക്‌സസ് സംസ്ഥാനം. ക്രിസ്റ്റിന മ്യൂസ് (20) എന്ന യുവതിയെ കൊലപ്പെടുത്തി മൃതശരീരം വലിയൊരു ബാരലിലാക്കി സിമന്റും കുമ്മായവും നിറച്ച് സമീപത്തുള്ള വെള്ളത്തില്‍ നിക്ഷേപിച്ച കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ട്രോയ് ക്ലാര്‍ക്കിന്റെ (51) വധശിക്ഷ സെപ്റ്റംബര്‍ 26 നു നടപ്പാക്കി.1998 ലായിരുന്നു കൊലപാതകം നടന്നത്. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പു നടത്തിയ പ്രസ്താവനയില്‍ ക്രിസ്റ്റിനയെ കൊലപ്പെടുത്തിയത് താനല്ലെന്നു ക്ലാര്‍ക്ക് ആവര്‍ത്തിച്ചു പറഞ്ഞു.

ടെക്‌സസില്‍ നിന്നുള്ള മാര്‍ക്വിറ്റ് ജോര്‍ജ് (32)നെ ട്രക്ക് ഇടിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണു ഡാനിയേല്‍ എക്കര്‍ സെപ്റ്റംബര്‍ 27നു വധശിക്ഷ ഏറ്റുവാങ്ങിയത്. ട്രക്ക് ഓടിച്ചു കയറ്റി കൊലപ്പെടുത്തിയതല്ലെന്നും ട്രക്കില്‍ നിന്നും ചാടിയപ്പോള്‍ ഉണ്ടായ മുറിവുകളാണു മരണകാരണമെന്നും ഡാനിയേല്‍ വാദിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. രണ്ടു പേരുടേയും അപ്പീല്‍ സുപ്രീം കോടതി തള്ളിയ ഉടനെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2000 ത്തിലായിരുന്നു സംഭവം.

അമേരിക്കയില്‍ ഈവര്‍ഷം ഇതുവരെ 18 വധശിക്ഷകളാണു നടപ്പാക്കിയത്. ഇതില്‍ പത്തും ടെക്‌സസില്‍ നിന്നാണ്

You might also like

-