ടെക്‌സസ്സില്‍ പുകവലിക്കുന്നതിന് പ്രായം 21; സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍
ടെക്‌സസ്സില്‍ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയര്‍ത്തികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പ് വെച്ചു.
ഓസ്റ്റിന്‍: ടെക്‌സസ്സില്‍ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയര്‍ത്തികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പ് വെച്ചു.
സെപ്റ്റംബര്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അമേരിക്കയില്‍ പുകവലിക്കുന്ന പ്രായം ഉയര്‍ത്തുന്ന പതിനാറാമത്തെ സംസ്ഥാനമാണ് ടെക്‌സസ്സ്. നിശ്ചിത പ്രായപരിധിയില്‍ താഴെയുള്ളവര്‍ക്ക് ടുബാക്കൊ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും കുറ്റകരമാണ്. മിലിട്ടറിയില്‍ സജീവ സേവനത്തിലുള്ള 18നും 20 നും ഇടക്കുള്ള 12500 ട്രൂപ്പിനെ ഈ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹൈസ്‌ക്കൂള്‍ റ്റുബാക്കൊ- നിക്കൊട്ടിന്‍ വിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ നിയമമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ചെക്‌സസ്സ് എന്‍ണ്ട് റ്റുബാക്കൊ പ്രോഗ്രാം ഡയറക്ടര്‍ ജനിഫര്‍ കോഫര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാക്കാത്തവര്‍ പുകവലിച്ചാല്‍ 100 മുത്ല്‍ 250 ഡോളര്‍വരെ പിഴചുമത്തും. റ്റുബാക്കൊ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം കുറക്കുന്നതിന് സംസ്ഥാനം 9.5 മില്യണ്‍ ഡോളര്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3 മില്യണ്‍ കൂടുതലാണിത്.