മയക്കുമരുന്നു വാങ്ങിയ കടംവീട്ടാന്‍ മകനെ വിറ്റ മാതാവിനു ആറു വര്‍ഷം തടവ്. 

2500 ഡോളറിനാണ് വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്.

0

കോര്‍പസ്ക്രിസ്റ്റി (ടെക്‌സസ്): മയക്കുമരുന്നു വാങ്ങിയതിന്റെ കടംവീട്ടാന്‍ ഏഴു വയസുള്ള മകനെ വില്‍ക്കുകയും, രണ്ടും മൂന്നും വയസുള്ള പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ടെക്‌സസില്‍ നിന്നുള്ള മാതാവ് എസ്മറാള്‍ഡ് ഗാര്‍സയെ (29) നൂറ്റിയഞ്ചാം ഡിസ്ട്രിക്ട് ജഡ്ജി ജാക്ക് പുല്‍ച്ചര്‍ ആറുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.

കഴിഞ്ഞവര്‍ഷം ജൂണില്‍ നടന്ന സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതിനേത്തുടര്‍ന്നാണ് കോടതി ഏപ്രില്‍ അഞ്ചിനു വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്.

2500 ഡോളറിനാണ് വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. ഇതില്‍ 700 ഡോളര്‍ അഡ്വാന്‍സ് വാങ്ങി മയക്കുമരുന്നിന്റെ കടംവീട്ടി. ബാക്കിയുള്ള തുകയ്ക്കുള്ള പേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്. മൂത്ത മകന്റെ വില്‍പ്പന പൂര്‍ത്തിയായാല്‍ മറ്റു രണ്ടു കുട്ടികളെക്കുടി വില്‍ക്കുന്നതിനുള്ള ശ്രമങ്ങളും ഇവര്‍ ആരംഭിച്ചതായി പോലീസ് റിക്കാര്‍ഡില്‍ സൂചിപ്പിക്കുന്നു.

ഈ കേസില്‍ ഗാര്‍സയുടെ കാമുകനും, കുട്ടിയെ വാങ്ങിയ ദമ്പതികള്‍ക്കും എതിരായ കേസില്‍ ഡിപിഎസ് തയാറാക്കിവരുന്നു. മൂന്നു കുട്ടികളും ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസിന്റെ കീഴിലാണോ എന്നു വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല. മകനെ വില്‍ക്കുകയും, മറ്റു രണ്ടു കുട്ടികളെ വില്‍ക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തെന്ന മൂന്നു കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചാര്‍ജ് ചെയ്തിരിക്കുന്നത്.

You might also like

-