ടെക്‌സസില്‍ വെടിവയ്പ്; 20 പേര്‍ കൊല്ലപ്പെട്ടു 26 പേര്‍ക്കു പരുക്,ആത്മസംയമനം പാലിക്കണമെന്ന് ഗവർണർ

ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വ്യക്തമാക്കി.ഇരുപത്തിയൊന്ന് വയസുള്ള ,വെളുത്ത വർഗക്കാരനായ ,ഡാളസ് ടെക്സസിസിൽ നിന്നുള്ള വെടിവെച്ചു എന്ന് പറയപ്പെടുന്ന പാട്രിക് ക്രൂസിയൂസിനെ പോലീസ് പിടികൂടിയിട്ടുണ്ട്

0

ഏല്പാസോ (ടെക്സാസ്);-ആഗസ്ത് മൂന്ന് ശനിയാഴ്ച രാവിലെ ഏല്പാസോ വാള്മാര്ട് ഷോപ്പിംഗ് കോംപ്ലെക്സിലുണ്ടായ വെടിവെപ്പിൽ ഇരുപതു പേര് കൊല്ലപ്പെടുകയും, ഇരുപത്തിയാറു പേരെ പരിക്കുകളോടെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വൈകീട്ട് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു . ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വ്യക്തമാക്കി.

ഇരുപത്തിയൊന്ന് വയസുള്ള ,വെളുത്ത വർഗക്കാരനായ ,ഡാളസ് ടെക്സസിസിൽ നിന്നുള്ള വെടിവെച്ചു എന്ന് പറയപ്പെടുന്ന പാട്രിക് ക്രൂസിയൂസിനെ പോലീസ് പിടികൂടിയിട്ടുണ്ട് .രണ്ടു വയസുമുതൽ എൺപത്തിരണ്ടു വസ്സുവരെയുള്ളവർ മരിച്ചവരിലും , പരിക്കേറ്റവരിലും ഉൾപെടുന്ന തായി പോലീസ് പറഞ്ഞു .. രാവിലെ 10 മണിയോടെയാണ് എ കെ 47 റൈഫിളുമായി വന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ തലങ്ങും വിലങ്ങും വെടിയുതിർത്തത് . സംഭവം നടക്കുമ്പോള്‍ സ്ഥാപനത്തിനകത്ത് 2000 മുതല്‍ 3,000 വരെ ആള്‍ക്കാര്‍ ഉണ്ടായിരുന്നതായാണ് പോലീസ് പറഞ്ഞു.പോലീസ് സംഭവസ്ഥലം വളഞ്ഞിട്ടുണ്ട് .

സ്ഥാപനത്തിന്റെ വാഹന പാര്‍ക്കിങ് സ്ഥലത്തു വെടിയേറ്റവര്‍ വീണുകിടക്കുന്നതിന്റെ വി!ഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവയ്പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവര്‍ ഭയന്ന് ഓടുന്നതും വിഡിയോയിലുണ്ട്. സ്പാനിഷ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എല്‍ പാസോ. സംഭവത്തിൽ പ്രസിഡന്റ് ട്രൂമ്പ് ഞടുക്കം പ്രകടിപ്പിച്ചു,ടെക്സാസ് ഗവർണർക്കു ഫെഡറൽ ഗവണ്മെന്റിന്റെ എല്ലാവിധ സഹകരണവും ട്രംപ് വാഗ്ദാനം ചെയ്തു . ടെക്‌സാസ് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. വംശീയതയാണോ പ്രതിയെ ഈ ഭീകരാക്രമണത്തിന് പ്രേരിപ്പിച്ചതെന്നും അന്വേഷണവിധേയമാകുമെന്നും പോലീസ് പറഞ്ഞു

You might also like

-