ബാലികാ പീഡന കേസ്സിലെ പ്രതിയെ സഹതടവുകാരന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

11 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ 2013 മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന ഡേവിഡ് റമിറസാണ് കൊല്ലപ്പെട്ടത്.

0

ജാക്‌സണ്‍വില്ല(ഫ്‌ളോറിഡ): ബാലികാ പീഡനകേസ്സില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഡേവിഡ് റമീറസിനെ സഹതടവുകാരന്‍ പോള്‍ ഡിക്‌സന്‍ (43) മര്‍ദ്ദിച്ചവശനാക്കി സെല്ലിനകത്തെ ടോയ്‌ലറ്റില്‍ മുക്കി കൊലപ്പെടുത്തിയതായി ജാക്‌സണ്‍ വില്ല ഷെറിഫ് ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നു.

ജൂലായ് യില്‍ ജാക്‌സണ്‍ വില്ല ഡ്യുവല്‍ കൗണ്ടി ജയിലിലായിരുന്നു സംഭവം. ഡേവി് റമിറസുമായി ഉണ്ടായ തര്‍ക്കമാണ് പോള്‍ ഡിക്‌സിനെ പ്രകോപിപ്പിച്ചത്. പോള്‍ ഡിക്‌സന്‍ ഡേവിഡിനെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് സെല്‍ ടോയ്‌ലറ്റില്‍ തലതാഴ്ത്തി വെക്കുകയായിരുന്നു. ഇതിന് ദൃക്്‌സാക്ഷിയായ തടവുക്കാരന്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഡേവിഡിനെ ജയിലില്‍ നിന്നും മോചിപ്പിച്ചുവെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്.

17 വയസ്സില്‍ കൊലകുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചയാളാണ് പോള്‍ ഡിക്‌സന്‍. 11 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ 2013 മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന ഡേവിഡ് റമിറസാണ് കൊല്ലപ്പെട്ടത്.

കുട്ടികളെ പീഡിപ്പിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്ത പ്രതികള്‍ ജയിലില്‍ വന്നാല്‍ അവര്‍ക്കിവിടെ യാതൊരു സമാധാനവും ലഭിക്കുകയില്ല. അവര്‍ വളരെ സൂക്ഷ്മതയോടെ കഴിയേണ്ടി വരും. അവര്‍ക്ക് സംരക്ഷണം ലഭിക്കണമെങ്കില്‍ ജയിലില്‍ മിത്രങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ക്രൈം ആന്റ് സേഫ്റ്റി ്അനലിസ്റ്റ് കെന്‍ ജെഫെര്‍സന്‍ പറഞ്ഞു.

You might also like

-