നിരപരാധിയാണെന്ന് അവസാന നിമിഷം വരെ ആവര്‍ത്തിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ടെക്‌സസ്സ്: ഞാന്‍ ആരേയും കൊന്നിട്ടില്ല, നിരപരാധിയാണ് ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. ദൈവമേ അവരോട് ക്ഷമിക്കണമേ എന്ന് അവസാന വാക്കുകള്‍ ഉച്ചരിച്ചാണ് ലാറിറെ സ്വയറിംഗല്‍(48) മരണത്തിലേക്ക നടന്നു നീങ്ങിയത്. ആഗസ്റ്റ് 21 ബുധനാഴ്ച വൈകീട്ടാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത് മോണ്ട്‌ഗോമറി കോളേജ് വിദ്യാര്‍ത്ഥിനി മെലിസ ട്രോട്ടറെ(19) തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസ്സിലാണ് ലാറിക്ക് ജൂലായ് മാസ്ം(രണ്ടായിരത്തില്‍) വധശിക്ഷ വിധിച്ചത്.
1998 ഡിസംബര്‍ 8നാണ് മെലിസ്സാ ട്രോട്ടറെ അവസാനമായി ജീവനോടെ കണ്ടത്. 1999 ജനുവരി 2ന് ഹൂസ്റ്റണ്‍ നാഷ്ണല്‍ ഫോറസ്റ്റില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെടുത്തു.
വധശിക്ഷക്കു വിധിച്ച ശേഷം താന്‍ നിരപരാധിയാണെന്ന് ചൂണ്ടികാട്ടി ആവര്‍ത്തിച്ചു അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 5 തവണ വധശിക്ഷ നടപ്പാക്കല്‍ നിര്‍ത്തി വെച്ചിരുന്നു.
ടെക്‌സസ് ഇന്ന് ഒരു നിരപരാധിയെയാണ് വധിച്ചത്. ഇത് വളരെ ദയനീയമാണ്. മരണശേഷം ലാറിയുടെ ലോയര്‍ എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വൈകീട്ട് 6.33ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കുത്തിവെച്ചു പത്തു മിനിട്ടിനുള്ളില്‍ മരണം സ്ഥിരീകരിച്ചു. അമേരിക്കയിലെ ഈ വര്‍ഷത്തെ പന്ത്രണ്ടാമത്തേയും, ടെക്‌സസ്സിലെ നാലാമത്തേതുമായ വധശിക്ഷയാണ് ഇന്ന് ടെക്സ്സ് ഹണ്ട്‌സ് വില്ലയില്‍ നടപ്പാക്കിയത്.