ടെക്‌സസില്‍ കോവിഡ് കേസുകള്‍ 7,276; മരണം 140
ടെക്‌സസില്‍ 85,357 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതില്‍ 1,153 പേരെ വിവിധ ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്
ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്ത് കോവി!ഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തിങ്കളാഴ്ച (ഏപ്രില്‍ 6) മാത്രം 464 കേസ്സുകളാണ് സ്ഥിരീകരിച്ചത്. തലേ ദിവസത്തേക്കാള്‍ 7 ശതമാനം വര്‍ധന. ടെക്‌സസിലെ ആറു കൗണ്ടികളില്‍ കൂടി കോവി!ഡ് 19 രോഗികളെ കണ്ടെത്തിയതോടെ സംസ്ഥാനത്തെ 254 കൗണ്ടികളില്‍ പകുതിയിലധികം കൗണ്ടികളില്‍ രോഗം വ്യാപിച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ടെക്‌സസില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഹാരിസ് കൗണ്ടിയിലാണ് (1,395), തൊട്ടടുത്ത ഡാലസ് (1,155), ഡാലസില്‍ തിങ്കളാഴ്ച പുതിയതായി 43 പേരില്‍ രോഗം കണ്ടെത്തി. തിങ്കളാഴ്ച ടെക്‌സസില്‍ 13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 140 ആയി.
ടെക്‌സസില്‍ 85,357 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതില്‍ 1,153 പേരെ വിവിധ ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.ലൂസിയാന– ടെക്‌സസ് അതിര്‍ത്തിയില്‍ ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളില്‍ നിന്നും ടെക്‌സസിലേക്ക് റോഡ് മാര്‍ഗമോ, വിമാനത്തിലോ പ്രവേശിക്കുന്നവര്‍ 14 ദിവസത്തെ ക്വാറന്റെയിനില്‍ പ്രവേശിക്കണമെന്ന് ടെക്‌സസ് ഗവര്‍ണറുടെ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്