രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: ആഹ്ലാദം പങ്കിട്ട് ടെക്സസ് ഓവര്‍സീസ് നാഷണല്‍ കോണ്‍ഗ്രസ്.
രാഹുലിന്റെ സാന്നിധ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശവും ഐക്യവും വര്‍ധിപ്പിക്കുമെന്നും ഇതിന്റെ പ്രതിഫലനം കേരളത്തില്‍ മാത്രമല്ല സൗത്ത് ഇന്ത്യ ഒട്ടാകെ അലയടിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഡാലസ്:അനിശ്ചിതത്വത്തിനൊടുവില്‍ വയനാട് ലോകസഭാ മണ്ഡലത്തില്‍ രാഹുല്‍ ഗന്ധിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തില്‍ ടെക്സസ് ചാപ്റ്റര്‍ ഓവര്‍സീസ് നാഷനല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആഹ്ലാദം പങ്കിട്ടു.
ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് അബ്രഹാം, സെക്രട്ടറിമാരായ ജീമോന്‍ റാന്നി, ബേബി മണകുന്നേല്‍, നാഷണല്‍ വൈസ് പ്രസിഡന്റ് ബോബന് കൊടുവത്ത്, ടെക്സസ് ചാപ്റ്റര്‍ മെമ്പര്‍ഷിപ്പ് കോഓര്‍ഡിനേറ്റര്‍ ജെയിംസ് കൂടല്‍, ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റ് രാജന് മാത്യു, സെക്രട്ടറി ബാബു സൈമണ്‍ എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ ഭാവി പ്രധാനമന്ത്രിയെ ജയിപ്പിക്കുവാന്‍ ലഭിച്ച അവസരമാണിതെന്നും, രാഹുലിന്റെ കേരളത്തിലെ സാന്നിധ്യം തിരഞ്ഞെടുപ്പു നടക്കുന്ന 20 ലോകസഭാ മണ്ഡലത്തിലും യുഡിഎഫിന് വിജയം നേടി കൊടുക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നുണ്ടെങ്കിലല് രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കുന്നതിന് ഇടതുപക്ഷ പ്രസ്ഥാനവും പിന്തുണ നല്‍കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. രാഹുലിന്റെ സാന്നിധ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശവും ഐക്യവും വര്‍ധിപ്പിക്കുമെന്നും ഇതിന്റെ പ്രതിഫലനം കേരളത്തില്‍ മാത്രമല്ല സൗത്ത് ഇന്ത്യ ഒട്ടാകെ അലയടിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് ഇടതുപക്ഷത്തിനും ബിജെപിക്കും പേടി സ്വപ്നമായിരിക്കുകയാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. അമേഠിയിലും വയനാട്ടിലും രാഹുല്‍ വന്‍ വിജയം നേടുമെന്നും ഇവര്‍ അവകാശപ്പെട്ടു.