കാബൂളില്‍ ഭീകരാക്രമണം; 15 മരണം

പെട്രോളിയം മന്ത്രാലയത്തിന്റെ വാഹനത്തിനു നേരെയാണ് ആദ്യ ബോംബ് ആക്രമണമുണ്ടായത്. ഇതില്‍ 5 സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു.

0

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അഫ്ഗാനിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുമായി ചര്‍ച്ചകള്‍ നടത്തവേയാണ് നഗരത്തില്‍ തുടര്‍ച്ചയായി മൂന്ന് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്.

പെട്രോളിയം മന്ത്രാലയത്തിന്റെ വാഹനത്തിനു നേരെയാണ് ആദ്യ ബോംബ് ആക്രമണമുണ്ടായത്. ഇതില്‍ 5 സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ 7 പേരുടെ ജീവനെടുത്ത ചാവേറാക്രമണവുമുണ്ടായി. ആക്രമണത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിനു ശേഷമാണ് ഒരു കാറിനു നേരെ മൂന്നാമത്തെ സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് മൂന്നാമത്തെ സ്‌ഫോടനത്തിന്റെ മാത്രം ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍ രംഗത്തെത്തി. ആക്രമണത്തില്‍ 9 വിദേശ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നും 2 വാഹനങ്ങള്‍ തകര്‍ന്നെന്നും താലിബാന്‍ വക്താവ് അവകാശപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് കാബൂളിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നസ്രത്ത് റഹീമി പറഞ്ഞു.