ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ മൂന്ന് ലെഷ്കർ ഇ തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

12 സൈനികർക്ക്പരിക്കേറ്റു. ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളെയും മാധ്യമപ്രവർത്തകരെയും സൈന്യം രക്ഷപെടുത്തി.

0

ശ്രീനഗർ: ജമ്മുകശ്മീർ കക്രിയാലിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ലെഷ്കർ ഇ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. 12 സൈനികർക്ക്പരിക്കേറ്റു. ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളെയും മാധ്യമപ്രവർത്തകരെയും സൈന്യം രക്ഷപെടുത്തി.
ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്നാണ് കക്രിയാൽ മേഖലയിൽ നടത്തിയ തെരച്ചിലിനിടെ അപ്രതീക്ഷിതമായിരുന്നു ഭീകര ആക്രമണം. സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ലെഷ്കർ ഇ തൊയ്ബ അംഗങ്ങളാണ് ഇവർ. കൊല്ലപ്പെട്ടവരിൽ ഒരാൾ ജനുവരി ആറിലെ സോപോറിൽ സ്ഫോടത്തിന്റെ സൂത്രധാരൻമാരിൽ ഒരാളാണ്. ഏറ്റുമുട്ടലിൽ 12 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

You might also like

-