പന്ത്രണ്ടുലക്ഷം ഇനാം പ്രഘ്യാപിച്ച ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി സന്യത്തിന്റെ പിടിയിൽ

അവന്തിപ്പോരയിലെ ബെയ്ഗ്‌പോരയിൽ ജമ്മു കശ്മീർ പൊലീസും, സേനയുടെ 55 രാഷ്ട്രിയ റൈഫിൾസും, സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റിയാസ് നായ്കുവിനെ പിടികൂടിയത്.

0

ന്യൂ ഡൽഹി :ഇന്ത്യ തേടുന്ന ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി റിയാസ് നായ്കുവിനെസൈന്യം പിടികൂടിയതായി റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് റിയാസ് നായ്കുവിനെ പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.അവന്തിപ്പോരയിലെ ബെയ്ഗ്‌പോരയിൽ ജമ്മു കശ്മീർ പൊലീസും, സേനയുടെ 55 രാഷ്ട്രിയ റൈഫിൾസും, സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റിയാസ് നായ്കുവിനെ പിടികൂടിയത്. ഇന്ന് രാവിലെയാണ് സേന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

35 കാരനായ റിയാസ് നായ്കുവിന്റെ തലയ്ക്ക് 12 ലക്ഷം ഇനാമാണ് പ്രഖ്യാപിച്ചിരുന്നത്. ഹിസ്ബുൽ തീവ്രവാദി ബുർഹാൻ വാനിയുടെ മരണത്തിന് പിന്നാലെയാണ് റിയാസ് നായ്കു നേതൃപദവിയിലേക്ക് ഉയരുന്നത്. മുമ്പ് പല തവണ റിയാസിനെ പിടികൂടാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം വിഫലമായി.

You might also like

-