അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തില്‍ ചാവേറ് ആക്രമണം

ഷോര്‍ ബസാര്‍ ഏരിയയിലെത്തിയ തോക്കുധാരികള്‍ സിഖ്​ ആരാധനാലയത്തിന്​ നേരെ ആക്രമണം നടത്തുകയായിരുന്നു

0

കാബൂള്‍: അഫ്​ഗാനിസ്​താനിലെ കാബൂളിലുള്ള സിഖ്​ ആരാധനാലയത്തില്‍ ചാവേറുകള്‍ ആക്രമണം നടത്തി. രാവിലെ ഏഴു മണിയോടെ ഷോര്‍ ബസാര്‍ ഏരിയയിലെത്തിയ തോക്കുധാരികള്‍ സിഖ്​ ആരാധനാലയത്തിന്​ നേരെ ആക്രമണം നടത്തുകയായിരുന്നു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക്​ പരിക്കേറ്റു.

ഗുരദ്വാരയില്‍ ആരാധനക്കായി നിരവധി പേര്‍ എത്തിയിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന്​ സ്ഥലത്തെത്തിയ സുരക്ഷ സേന അക്രമികളുമായി ഏറ്റുമുട്ടി.ഗുരുദ്വാരയുടെ ഒന്നാം നിലയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തേക്ക്​ അഫ്ഗാന്‍ പ്രത്യേക സേനയെ അയച്ചിട്ടുണ്ട്​.കാബൂളിലെ ഷോര്‍ ബസാര്‍ പ്രദേശത്ത് നിരവധി ഗുരുദ്വാരകളുണ്ടായിരുന്നു.

You might also like

-